- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യാക്കാരിയായ നേതാവിന്റെ സ്വഭാവം കാട്ടിയത് പ്രീതി പട്ടേലിന് ദോഷമാകുമോ ? ഹോം സെക്രട്ടറിയുടെ ഇടപെടലുകൾ ബുള്ളിയിങ് ആണെന്ന് കണ്ടെത്തി അന്വേഷണ സംഘം; ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഉദിച്ചുയർന്ന ഇന്ത്യൻ വംശജക്കെതിരെ അന്വേഷണ റിപ്പോർട്ട്
ബ്രിട്ടീഷ് ഹോം സെക്രട്ടറി നിയമം ലംഘിച്ച നടത്തിയ ഇടപെടലുകൾ ബുള്ളിയിങ് ആണെന്ന് അന്വേഷണം കണ്ടെത്തിയതോടെ ഇന്ത്യൻ വംശജയായ പ്രീതി പട്ടേലിന്റെ ഭാവി തുലാസിലായിരിക്കുകയാണ്. മൂന്ന് വകുപ്പുകളിൽ ഇവർ നടത്തിയ ഇടപെടലുകളെ കുറിച്ചുള്ള അന്വേഷണത്തിൽ, സർക്കാർ ഉദ്യോഗസ്ഥരെ ബഹുമാനിക്കാതെയും പരിഗണിക്കാതെയും മിനിസ്റ്റീരിയൽ കോഡ് ലംഘിച്ചുകൊണ്ടുള്ളതായിരുന്നു പ്രീതി പട്ടേലിന്റെ ഇടപെടലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സഹപ്രവർത്തകരെ ബഹുമാനിച്ചില്ല, ഉയർന്ന ഉദ്യോഗസ്ഥരെ വിലകുറച്ചുകണ്ടു തുടങ്ങിയ ആരോപണങ്ങളായിരുന്നു പ്രീതിക്കെതിരെ ഉയർന്നു വന്നത്.
ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തണമെന്ന ആവശ്യംഉയർന്നു വന്നതിനെ തുടർന്ന് മുൻ സിവിൽ സർവീസ് തലവൻ സർ മാർക്ക് സെഡ്വിൽ വെളിപ്പെടുത്തിയത്, ആ റിപ്പോർട്ട് സെപ്റ്റംബർ മുതൽ തന്നെ പ്രധാനമന്ത്രിയുടെ കൈവശം ഉണ്ടെന്നായിരുന്നു. ഇതിനെ തുടർന്ന് ഇന്നലെ രാത്രി ബി ബി സിയാണ് പ്രീതി പട്ടേൽ ചട്ടലംഘനം നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന വാർത്ത പുറത്തുവിട്ടത്.
ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയെങ്കിലും, മന്ത്രിസ്ഥാനം ഉപേക്ഷിക്കെണ്ടി വരില്ല എന്നാണ് എക്കണോമിക്സ് ടൈസ് എഴുതുന്നത്. രേഖാമൂലമുള്ള ഒരു മുന്നറിയിപ്പ് നൽകി പ്രശ്നം ഒതുക്കിത്തീർക്കും എന്നാണ് ഇവരുടെ റിപ്പോർട്ടിൽ പറയുന്നത്. അന്വേഷണ റിപ്പോർട്ട് ഇതുവരെ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയിട്ടില്ല. അതേസമയം, പ്രീതി പട്ടേലിന്റെ പെരുമാറ്റം ചില ചട്ടങ്ങൾ ലംഘിച്ചുകൊണ്ടായിരുന്നെങ്കിൽ കൂടി, അത് പോസിറ്റീവ് ആയ ഇടപെടലായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. അവരുടെ തീരുമാനങ്ങൾ നടപ്പാക്കുന്നതിലും, അവർക്ക് മറുപടി കൊടുക്കുന്നതിലും ചില ഉദ്യോഗസ്ഥർക്കും തെറ്റുപറ്റിയിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
തനിക്കെതിരെ മോശം പരാമർശങ്ങളോടെ പ്രചാരണം നടത്തുന്നു എന്ന് ആരോപിച്ച് ഈ വർഷം ആദ്യം ഹോം ഓഫീസ് പാർലമെന്ററി സെക്രട്ടരി സർ ഫിലിപ് റുറ്റ്നാം രാജി വച്ചിരുന്നു. എന്നാൽ, പ്രീതി പട്ടേൽ ഈ ആരോപണം നിഷേധിക്കുകയായിരുന്നു. കാർക്കശ്യമുള്ള ഒരു മേലധികാരിയായി പ്രവർത്തിക്കുക മാത്രമായിരുന്നു പ്രീതി പട്ടേൽ ചെയ്തതെന്നാണ് അവരോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
നിരവധി കോണുകളിൽ നിന്നും ആവശ്യമുയർന്നിട്ടും ഈ റിപ്പോർട്ട് ഇതുവരെ പ്രസിദ്ധെ,കരിച്ചിരുന്നില്ല. മന്ത്രിസഭയെ അതിന്റെ കടമകൾ നിറവേറ്റുന്നതിൽ സഹായിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗസ്ഥർ, ബോറിസ് ജോൺസൺ തങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കുമോ എന്നറിയാൻ ഉറ്റുനോക്കുകയാണ്. തങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കുമോ അതോ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴ്ങ്ങുമോ എന്നറിയുവാനാണ് അവർ കാത്തിരിക്കുന്നത്.
എന്നാൽ, അന്വേഷണം പ്രഖ്യാപിച്ച ഉടനെ ഹോം സെക്രട്ടറിക്ക് പിന്തുണ പ്രഖ്യാപിക്കുകയും, പിന്നീട് റിപ്പോർട്ട് ലഭിച്ചിട്ടും മാസങ്ങളോളം ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുകയും ചെയ്ത ബോറിസ് ജോൺസൺ പ്രീതിക്കെതിരെ കടുത്ത നടപടികൾക്ക് തുനിയില്ലെന്നാണ് അറിയുന്നത്.
മറുനാടന് മലയാളി ബ്യൂറോ