- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ തിരഞ്ഞെടുപ്പ്; സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യുന്നതിനു സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി.
സ്വകാര്യ, വാണിജ്യവ്യാപാര സ്ഥാപനങ്ങളിലെയും മറ്റു സ്ഥാപനങ്ങളിലെയും ജീവനക്കാർക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളുടെ അടിസ്ഥാനത്തിൽ അവധി അനുവദിച്ചിരിക്കുന്നത്. വേതനം കുറയ്ക്കാതെ അവധി നൽകാനാണ് ഉത്തരവ്.
ഡിസംബർ 8ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ഡിസംബർ 10ന് കോട്ടയം എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലും ഡിസംബർ 14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് അവധി.
സ്വന്തം ജില്ലയ്ക്കു പുറത്തു ജോലിയുള്ളവർക്കു വോട്ടെടുപ്പു ദിവസം സ്വന്തം ജില്ലയിലെ പോളിങ് സ്റ്റേഷനിൽ പോയി വോട്ടു ചെയ്യാൻ പ്രത്യേക അനുമതി നൽകാമെന്നും ഉത്തരവിൽ പറയുന്നു. അവധി നൽകാത്തത് പിഴ ഈടാക്കാവുന്ന കുറ്റമാണ്.