ന്യൂഡൽഹി: മലബാർ എക്സ്പ്രസും മാവേലി എക്സ്പ്രസും അടക്കം 13 ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാൻ റെയിൽവേ തീരുമാനിച്ചു. തിരുവനന്തപുരം കോർബ ഉത്സവകാല സ്പെഷൽ ട്രെയിൻ സ്ഥിരം സർവീസാക്കും. മധുര-പുനലൂർ പാസഞ്ചർ ട്രെയിൻ എക്സ്‌പ്രസാക്കും. എന്നു മുതൽ സർവീസ് തുടങ്ങുമെന്ന് പിന്നീട് അറിയിക്കും.തിരുവനന്തപുരം- നിലമ്പൂർ രാജ്യറാണി എക്സ്‌പ്രസ്, ചെന്നൈ- തിരുവനന്തപുരം എക്സ്‌പ്രസ്

ചെന്നൈ- മംഗളൂരു സൂപ്പർഫാസ്റ്റ്, ചെന്നൈ- പാലക്കാട് എക്സ്‌പ്രസ്, തിരുവനന്തപുരം- മംഗളൂരു മലബാർ എക്സ്‌പ്രസ്, തിരുവനന്തപുരം- മംഗളൂരു മാവേലി എക്സ്‌പ്രസ് എന്നിവയെല്ലാം പുനരാരംഭിക്കും.