- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീടിന്റെ മേൽക്കൂര തകർന്ന് താഴേക്ക് വീണ് ഉൽക്ക; ഒറ്റ ദിവസംകൊണ്ട് കോടിപതിയായി ഇന്തോനേഷ്യയിലെ ശവപ്പെട്ടി കച്ചവടക്കാരൻ
വീടിന്റെ മേൽക്കൂര തകർന്ന് താഴേക്ക് വീണ ഉൽക്ക 33കാരനായ ശവപ്പെട്ടി കച്ചവടക്കാരനെ കോടിപതിയാക്കിയത് ഒറ്റ രാത്രികൊണ്ട്. ഇന്തോനേഷ്യയിലെ സുമാത്രയിലുള്ള ശവപ്പെട്ടി നിർമ്മാണ തൊഴിലാളിയായ ജോഷ്വ ഹുട്ടഹാലുങിന്റെ ജീവതമാണ് മുകളിൽ നിന്നും വീണ ഉൽക്ക കഷ്ണം മാറ്റി മറിച്ചത്.
ജോഷ്വ വീടിനു മുന്നിലിരുന്ന് ശവപ്പെട്ടി ഉണ്ടാക്കുന്നതിനിടയിലാണ് ആകാശത്തു നിന്നും എന്തോ വസ്തു വരാന്തയിലേക്ക് പതിച്ചത്. വീടിന്റെ മേൽക്കൂര തകർത്ത് താഴെ വീണ ഉൽക്കയുടെ വരവ് വീടിനെ ആകെ വിറപ്പിച്ചു കൊണ്ടായിരുന്നു. അസാധാരണമായ ശബ്ദത്തോടെ പാഞ്ഞുവന്ന ഉൽക്ക പതിച്ച സമയത്ത് വീടുമുഴുവൻ കുലുങ്ങിയതായും ജോഷ്വ വ്യക്തമാക്കി. 2.1 കിലോഗ്രാം ഭാരമുള്ള ഉൽക്കയാണ് പതിച്ചത്.
ഉൽക്ക കൈയിലെടുത്തപ്പോൾ ചൂടനുഭവപ്പെട്ടതായും ഇയാൾ വ്യക്തമാക്കി. ഇതിന്റെ ചിത്രങ്ങളും പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതോടെ ഉൽക്ക തേടി വിദഗ്ധരെത്തുകയായിരുന്നു 4.5 ബില്യൺ വർഷം പഴക്കമുള്ള ഉൽക്കാശിലയാണിതെന്ന് വിദഗ്ദ്ധർ വ്യക്തമാക്കി. 9.8 കോടി രൂപയ്ക്കാണ് ഇയാൾ ഉൽക്ക കൈമാറിയത്. ഉൽക്കാശിലകൾ ശേഖരിക്കുന്ന ജേഡ് കോളിൻസിനാണ് ഇയാൾ ഉൽക്ക കൈമാറിയത്. കാർബണേഷ്യസ് കോൺഡ്രൈറ്റ് അടങ്ങിയ ഉൽക്കാശിലയാണിത്.