- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് ബാധിതർക്ക് റെംഡിസിവിർ വിലക്കി ലോകാരോഗ്യ സംഘടന; മരുന്നിന് വിലക്കേർപ്പെടുത്തിയത് 30 രാജ്യങ്ങളിൽ നടത്തിയ സോളിഡാരിറ്റി ട്രയലിൽ കാര്യമായ ഫലപ്രാപ്തിയില്ലെന്നു കണ്ടെത്തിയതിനെ തുടർന്ന്
ന്യൂഡൽഹി: കോവിഡ് ചികിത്സയുടെ ആദ്യ ഘട്ടം മുതൽ രോഗികൾക്ക് നൽകി പോന്ന ആന്റിവൈറൽ മരുന്നായ റെംഡിസിവിറിന് ലോകാരോഗ്യ സംഘടനയുടെ വിലക്ക്. കോവിഡ് ബാധിതർക്ക് ഈ മരുന്ന് നൽകേണ്ടതില്ലെന്നു ലോകാരോഗ്യ സംഘടന പുറത്ത് വിട്ട മാർഗരേഖയിൽ പറയുന്നു. ഇന്ത്യയടക്കം 30 രാജ്യങ്ങളിൽ നടത്തിയ സോളിഡാരിറ്റി ട്രയലിൽ മരുന്നു കൊണ്ടു കാര്യമായ ഫലപ്രാപ്തിയില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണ് റെംഡിസിവിറിന് വിലക്കേർപ്പെടുത്തിയത്.
റെംഡിസിവിർ മരണനിരക്കോ കോവിഡ് ബാധിതരുടെ ആശുപത്രി വാസമോ കുറയ്ക്കുന്നതിൽ കാര്യമായി ഫലം ചെയ്യുന്നില്ലെന്നായിരുന്നു കണ്ടെത്തൽ. റെംഡെസിവിറിനു പുറമേ, ഇന്റർഫെറോൺ, മലേറിയയ്‌ക്കെതിരെയുള്ള ഹൈഡ്രോക്‌സി ക്ലോറോക്വിൻ, എച്ച്‌ഐവിയ്‌ക്കെതിരെ ഉപയോഗിക്കുന്ന ലോപിനവിർ എന്നിവയും ഫലപ്രദമാകുന്നില്ലെന്ന് ഇടക്കാല ട്രയൽ റിപ്പോർട്ടിൽ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. കോവിഡ് ബാധിതനായിരിക്കെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനുള്ള ചികിത്സയിൽ റെംഡെസിവിറും ഉപയോഗപ്പെടുത്തിയിരുന്നു.
ഫൈസർ വാക്‌സീൻ ഉടൻ
വാഷിങ്ടൻ: കോവിഡിനെതിരെ 95% ഫലപ്രദമെന്ന് അവകാശപ്പെടുന്ന ഫൈസർ വാക്‌സീൻ, ഉടനടി ഉപയോഗിക്കാനുള്ള അനുമതി തേടി കമ്പനി. യുഎസ് നിയന്ത്രണ അഥോറിറ്റി അംഗീകാരം നൽകിയാൽ ഡിസംബർ അവസാനത്തോടെ ഉപയോഗം തുടങ്ങാനാണ് പദ്ധതി. അനുമതി ലഭിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ വാക്‌സീൻ വിതരണം തുടങ്ങാനാകുമെന്ന് കമ്പനി പ്രതികരിച്ചു.