തിരുവനന്തപുരം: ക്രിസ്മസ് ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഇക്കൊല്ലവും 12 കോടി തന്നെ. ലോട്ടറി ഡയറക്ടർ അമിത് മീണ ടിക്കറ്റ് പ്രകാശനം ചെയ്തു. 300 രൂപയാണു വില. നറുക്കെടുപ്പ് ജനുവരി 17ന്. രണ്ടാം സമ്മാനമായി 50 ലക്ഷം വീതം 6 പേർക്കും മൂന്നാം സമ്മാനം 10 ലക്ഷം വീതം 6 പേർക്കും നൽകും. നാലാം സമ്മാനം 5 ലക്ഷം വീതം 6 പേർക്കും അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം 108 പേർക്കും ലഭിക്കും. 54 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണു ലോട്ടറി വകുപ്പ് ആലോചിക്കുന്നത്. ആകെ 48.65 കോടി രൂപയാണു വിവിധ സമ്മാനങ്ങളിലൂടെ നൽകുക.