തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ ബിരുദ കോഴ്‌സുകളിലേക്കുള്ള ഒന്നാം അലോട്‌മെന്റ് പ്രവേശനപരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇന്നു മുതൽ 26 വരെ ഫീസ് അടയ്ക്കാം. 26ന് ഉച്ചകഴിഞ്ഞ് മൂന്നിനകം കോളജിൽ പ്രവേശനം നേടണം. സ്വാശ്രയ എംബിബിഎസ് സീറ്റുകളിൽ തൽക്കാലം രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച ഫീസ് അടച്ചാൽ മതിയാകുമെന്നും പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു.