- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാലപീഡകൻ തട്ടിക്കൊണ്ടു പോയ ഏഴ് വയസ്സുകാരന് 52 ദിവസങ്ങൾക്ക് ശേഷം മോചനം; 26കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്
മോസ്‌കോ: ബാലപീഡകനായ യുവാവ് തട്ടിക്കൊണ്ടു പോയ ഏഴു വയസ്സുകാരനെ 52 ദിവസങ്ങൾക്ക് ശേഷം രക്ഷപ്പെടുത്തി. സ്‌കൂളിൽ നിന്നും വീട്ടിലേക്ക് നടന്നു പോയ കുട്ടിയെ സെപ്റ്റംബറിലാണ് 26കാരനായ ബാല പീഡകൻ ദിമിത്രി കോപ്പിലോവ് തട്ടിക്കൊണ്ടു പോയത്.
കുട്ടിയെ കൊല്ലപ്പെട്ട രീതിയിൽ ചിത്രീകരിച്ച് ഫോട്ടോ എടുത്ത് അയച്ചു നൽകിയിരിന്നു ഇതിനും ആഴ്ചകൾക്ക് ശേഷം കുട്ടിയെ ജീവനോടെ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കൾ. തട്ടിക്കൊണ്ടു പോയ ദിമിത്രി കോപ്പിലോവ് കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തി. ഇയാളെ വീട്ടിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ഗോർഖിയിലുള്ള കുട്ടിയുടെ വീടിന് 14 മൈൽ അകലെ വ്‌ളാഡിമർ എന്ന പ്രദേശത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ കാണാതായത് മുതൽ പൊലീസും പട്ടാളവും നേവിയുമെല്ലാം കുട്ടിക്കായി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ എവിടെ എന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. കുട്ടി ആരോഗ്യവാനാണ്. അതേസമയം അമ്മയോടും അച്ഛനോടും അല്ലാതെ മറ്റാരോടും സംസാരിക്കാൻ കുട്ടി ഇതുവരെ തയ്യാറായിട്ടില്ല.