- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കാലത്ത് ഷക്കീലയുടെയും മറിയയുടെയും നായകൻ; കിന്നാരത്തുമ്പികൾ, തങ്കത്തോണി സിനിമകളുടെ നിർമ്മാതാവ്: കൊറോണക്കാലത്ത് ഉപജീവനത്തിനായി ബിരിയാണി വിറ്റ് ജാഫർ കാഞ്ഞിരപ്പള്ളി
ഒരു കാലത്ത് മലയാളി പ്രേക്ഷകരെ ഹരം കൊള്ളിച്ച കിന്നാരത്തുമ്പിയുടെയും തങ്കത്തോണിയുടേയും നിർമ്മാതാവാണ് ജാഫർ കാഞ്ഞിരപ്പള്ളി. ഷക്കീലയ്ക്കും മറിയയ്ക്കും ഒപ്പം നായികനായും അഭിനയിച്ച ജാഫർ പിന്നീട് മമ്മൂട്ടി, മോഹൻലാൽ തുടങ്ങി പ്രമുഖതാരനിരയ്‌ക്കൊപ്പം പല സിനിമകളിലും വേഷമിട്ടു. എന്നാൽ കോവിഡ് തീർത്ത പ്രതിസന്ധിയിൽ ബിരിയാണി കച്ചവടത്തിന് ഇറങ്ങിയിരിക്കുകയാണ് ജാഫർ.
35 കൊല്ലമായി സിനിമാ രംഗത്തുള്ള ജാഫർ സിനിമാ തിയറ്റർ ഓപ്പറേറ്റർ മുതൽ വിതരണക്കാരൻ വരെ ആയി. തിയറ്റർ വാടകയ്ക്ക് എടുത്ത് നടത്തി. ഫെഫ്ക മെസ് വർക്കേഴ്‌സ് യൂണിയന്റെ ജനറൽ സെക്രട്ടറി, ഫെഫ്ക ഫെഡറേഷന്റെ വൈസ് ചെയർമാൻ എന്നീ നിലകളിൽ 12 വർഷമായി പ്രവർത്തിക്കുന്നു.'ജാഫർ പറയുന്നു.
17 വർഷമായി മലയാളം സിനിമയ്ക്കും സീരിയലിനും ഫുഡ് നൽകുന്ന ബിസിനസ ജാഫറിനുണ്ട്. പെട്ടെന്നുണ്ടായ കോവിഡ് സിനിമാപ്രവർത്തകരെയും അതുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാരെയും പ്രതികൂലമായി ബാധിച്ചപ്പോൾ ജീവിക്കാൻ വേറെ മാർഗമില്ലാത്ത സാഹചര്യത്തിൽ 49 രൂപ എന്ന തുച്ഛമായ വിലയ്ക്ക് സിനിമാ ബിരിയാണി വിൽപന നടത്തുകയാണ്. ചെറിയൊരു ലാഭം മാത്രമേ എടുക്കുന്നുള്ളൂ. ആറു ജീവനക്കാരുണ്ട്. ഞാനും ഭാര്യയും ചേർന്നാണ് തുടങ്ങിയത്. ഇപ്പോൾ ബിരിയാണിക്ക് കൂടുതൽ ആവശ്യക്കാരുണ്ട്. എറണാകുളത്ത് തമ്മനം, വാഴക്കാല, വെണ്ണല, കലൂർ, പാലാരിവട്ടം എന്നീ സ്ഥലങ്ങളിലെ സിനിമാ ബിരിയാണി കൊടുക്കുന്നുള്ളൂ. അയ്യായിരം ബിരിയാണിയോളം ഓർഡറുണ്ട്.
കാഞ്ഞിരപ്പള്ളി ബേബി തിയറ്ററിലെ ഓപ്പറേറ്റർ ആയാണ് ജാഫറിന്റെ സിനിമാജീവിതം. പിന്നീട് കോട്ടയത്ത് തിയറ്റർ വാടകയ്ക്ക് എടുത്ത് നടത്തി. പിന്നെ പുതുപ്പള്ളിയിൽ തിയറ്റർ നടത്തി. തോട്ടക്കാട് ഉഷസ്... അവിടെ നിന്നാണ് ഡിസ്ട്രിബ്യൂട്ടറാകുന്നത്. എന്റെ ട്യൂഷൻ ടീച്ചർ എന്ന പടമാണ് ആദ്യം വിതരണം ചെയ്തത്. ഡിസ്ട്രിബ്യൂഷന്റെ കാര്യങ്ങൾക്കായി മദ്രാസിൽ പോയപ്പോഴാണ് ഷക്കീലയെ പരിചയപ്പെടുന്നതും കിന്നാര തുമ്പികളുടെ നിർമ്മാതാവാകുന്നതും.
പിന്നീട് തങ്കത്തോണിയുടെ നിർമ്മാതാവായി. വേഴാമ്പൽ, തങ്കത്തോണി, റൊമാൻസ്, ഹോസ്റ്റൽ, രാക്ഷസ രാജ്ഞി അങ്ങനെ നിരവധി ചിത്രങ്ങൾ ജാഫർ നിർമ്മിച്ചതാണ്. ഷക്കീലയുടെ കൂടെയും മറിയയുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്. എം.ഒ. ദേവസ്യയാണ് അതിന്റെ ക്യാമറ. അദ്ദേഹത്തിന്റെ നിർബന്ധത്തിലാണ് അതിൽ അഭിനയിച്ചതെന്നും ജാഫർ പറയുന്നു.