- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുക്കോട്ടെ യുവാവിന്റെ മരണം ഷോക്കേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മരണ ശേഷം മൃതദേഹം വാഹനത്തിൽ കൊണ്ടുപോയി രണ്ട് കിലോമീറ്റർ അകലെ ഉപേക്ഷിച്ചതായി പൊലീസ്: മൂന്ന് പേർ അറസ്റ്റിൽ
വടക്കഞ്ചേരി: പുതുക്കോട്ടെ യുവാവിന്റെ മരണം ഷോക്കേറ്റാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. രബ്ബർ തോടട്ത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ അപ്പക്കാട് യാക്കൂബിന്റെ മകൻ അജ്മലിന്റെ (21) മരണമാണ് ഷോക്കേറ്റതാണെന്ന് തെളിഞ്ഞത്. മരണ ശേഷം മൃതദേഹം വാഹനത്തിൽ കൊണ്ടുപോയി രണ്ട് കിലോമീറ്റർ അകലെ ഉപേക്ഷിച്ചതാണെന്നും പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ടു മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ച പുതുക്കോട് പാട്ടോലയ്ക്കു സമീപം റബർ തോട്ടത്തിലാണ് അജ്മലിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയെത്തുടർന്ന് അന്വേഷണം ശക്തമാക്കിയിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണു മരണം ഷോക്കേറ്റാണെന്നു തെളിഞ്ഞത്. യുവാവിന്റെ കാലിൽ പൊള്ളലേറ്റ പാടുണ്ടായിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിൽ 2 കിലോമീറ്റർ അകലെ ചെറുകാഞ്ഞിരക്കോട്ട് കാട്ടുപന്നിയെ ഷോക്കേൽപ്പിക്കാൻ വച്ച കമ്പിയും കുടുക്കും കണ്ടെത്തി.
കെണിവച്ചവർ അജ്മൽ മരിച്ചുകിടക്കുന്നതു കണ്ടതിനെത്തുടർന്നു മൃതദേഹം 2 കിലോമീറ്റർ അകലെയുള്ള റബർ തോട്ടത്തിൽ കൊണ്ടുപോയി ഇടുകയായിരുന്നെന്നാണു വിവരം. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നു സൂചനയുണ്ട്. വ്യാഴാഴ്ച രാത്രി പത്തോടെയാണു യുവാവിനെ കാണാതായത്. വെള്ളിയാഴ്ച വൈകിട്ടു മൂന്നോടെ മൃതദേഹം കണ്ടെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു.