- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഖിലേന്ത്യാ പണിമുടക്കിൽ ബാങ്കിങ് ജീവനക്കാരും; 26ന് നടക്കുന്ന പണിമുടക്കിൽ പൊതുമേഖലാ സ്വകാര്യ ബാങ്കുകളും പങ്കുകൊള്ളും

X
കൊച്ചി: 26നു നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ ബാങ്കിങ് ജീവനക്കാരും പങ്കെടുക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി).പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, പുതുതലമുറ ബാങ്കുകൾ എന്നിങ്ങനെയുള്ള വാണിജ്യ ബാങ്കുകളിലെ ജീവനക്കാരെ കൂടാതെ സഹകരണ, ഗ്രാമീണ ബാങ്കുകൾ, റിസർവ് ബാങ്ക് എന്നിവിടങ്ങളിലെ ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും.
റിസർവ് ബാങ്കിൽ എഐആർബിഇഎ, എഐആർബിഡബ്ല്യുഎഫ്, ആർബിഡബ്ല്യു, ആർബിഇഎ എന്നീ സംഘടനകളാണു പണിമുടക്കിന് ആഹ്വാനം നൽകിയത്. ഗ്രാമീണ ബാങ്കിങ് മേഖലയിൽ യുണൈറ്റഡ് ഫോറം ഓഫ് റീജനൽ റൂറൽ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാരും ഓഫിസർമാരും പണിമുടക്കും. ബാങ്കിങ് മേഖലയിലെ എഐബിഇഎ, എഐബിഇഒ എന്നീ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കും.
Next Story

