ഓച്ചിറ: അന്തരിച്ച കഥകളി ചെണ്ട വിദ്വാൻ കണ്ടല്ലൂർ സദാശിവന് ആദരാഞ്ജലിയുമായി സാസംക്കാരിക കേരളം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്നലെയാണ് അദ്ദേഹം അന്തരിച്ചത്. 91 വയസ്സായിരുന്നു. സംസ്‌കാരം നടത്തി. തായമ്പക, പഞ്ചാരിമേളം എന്നിവയിൽ തെക്കൻചിട്ടയിലെ പ്രമാണിയായിരുന്ന സദാശിവൻ പതിനായിരത്തിലധികം വേദികളിൽ കഥകളിക്കു മേളമൊരുക്കി. 1968 മുതൽ ആകാശവാണി നിലയങ്ങളിൽ കഥകളിപ്പദത്തിന് ചെണ്ട അവതരിപ്പിച്ചു.

കലാദർപ്പണം അവാർഡ്, ഓച്ചിറ പി.ആർ.ശങ്കരൻ കുട്ടി പുരസ്‌കാരം, വാരണാസി മാധവൻ നമ്പൂതിരി പുരസ്‌കാരം എന്നിവ ഉൾപ്പെടെ നൂറോളം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഭാസുര. മറ്റു മക്കൾ: ഷൈലജൻ, കണ്ടല്ലൂർ സജീവ് (റിട്ട.കെഎസ്ആർടിസി), ഡോ. കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണൻ ജലജാമണി, ഭദ്രൻ (റിട്ട.ആർമി), പരേതരായ കണ്ടല്ലൂർ ഷാജി,സുദേവൻ. മരുമക്കൾ: സുശീല, സുലോചന, സിസിലി, ശശി കെ.പണിക്കർ, സുവർണ, മീന.