- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർക്കുള്ള ക്വാറന്റൈൻ ഒഴിവാക്കിയേക്കും; തിരഞ്ഞെടുപ്പിനു വോട്ടുചെയ്യാൻ ഒട്ടേറെ പേർ എത്തുമെന്ന കണക്കുകൂട്ടലിൽ ഏഴ് ദിവസത്തെ ക്വാറന്റൈനും രോഗ പരിശോധനയും ഒഴിവാക്കാൻ നീക്കം: ക്വാറന്റൈൻ നിയമത്തിൽ വീണ്ടും ഇളവ് വരുത്താൻ സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ക്വാറന്റൈൻ നിയമത്തിൽ ഇളവു വരുത്താൻ ആലോചിച്ച് സംസ്ഥാന സർക്കാർ. മറ്റു സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലെത്തുന്നവർക്കുള്ള ക്വാറന്റീൻ ഒഴിവാക്കാൻ ആലോചിക്കുന്നു. നിലവിൽ കേരളത്തിന് പുറത്ത് നിന്നും എത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്റൈനും അതിന് ശേഷം രോഗ പരിശോധനയും നിര്ഡബന്ധമാണ്. ഈ നിയമത്തിൽ ഇളവ് വരുത്താനാണ് സർക്കാർ ആലോചന.
തദ്ദേശ തിരഞ്ഞെടുപ്പിനു വോട്ടുചെയ്യാൻ ഒട്ടേറെ പേർ എത്തുമെന്ന കണക്കുകൂട്ടലിലാണ് ഇളവ് ആലോചിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ബിസിനസ് യാത്രകൾക്കും ക്വാറന്റീൻ ഒഴിവാക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങളും സംസ്ഥാനാന്തര യാത്രയ്ക്കു നിയന്ത്രണം ഒഴിവാക്കിയെങ്കിലും കേരളം 7 ദിവസത്തെ ക്വാറന്റീനും അതിനുശേഷം രോഗപരിശോധനയും നിർബന്ധമായി തുടരുകയായിരുന്നു.
്‌നിലവിൽ 7 ദിവസത്തിനകം മടങ്ങുന്നവർക്ക് പ്രത്യേക അനുമതിയുണ്ടെങ്കിൽ ക്വാറന്റീൻ വേണ്ട. അതേസമയം, വിദേശത്തു നിന്നെത്തുന്നവർക്ക് 7 ദിവസം ക്വാറന്റീനും പരിശോധനയുമെന്ന നിബന്ധന മാറ്റില്ല. പരിശോധനയില്ലെങ്കിൽ 14 ദിവസത്തെ ക്വാറന്റീൻ വേണം.