- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നവജാത ശിശു പിറന്നു വീണത് ആറ് കിലോ 700 ഗ്രാം തൂക്കവുമായി; ഇത്രയധികം ഭാരവുമായി ജനിച്ച കുഞ്ഞിനെ കണ്ട് അത്ഭുതപ്പെട്ട് ഡോക്ടർമാർ: സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞ് ഇനി 12 ദിവസം നിരീക്ഷണത്തിൽ
ബർലിൻ: നവജാത ശിശു പിറന്നു വീണത് ആറ് കിലോ 700 ഗ്രാം തൂക്കവുമായി. ജർമൻ നഗരമായ കോട്ട്ബൂസിലാണ് ഇത്രയധികം ഭാരവുമായി നവജാത ശിശു പിറന്ന് വീണത്. സിസേറിയനിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. കുഞ്ഞിന് 57 സെന്റീമീറ്റർ നീളവുമുണ്ട്. കുട്ടി ഇനി 12 ദിവസം അമ്മയോടൊപ്പം ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയും.
ലിയാൻഡർ ജോയൽ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഡെൻസി ലൂക്കാണ് കുഞ്ഞിന്റെ അമ്മ. കാൽനൂറ്റാണ്ട് കാലത്തെ തന്റെ സേവനത്തിനിടയിൽ ഇത്രയും വലിയ ഒരു കുട്ടിയെ സിസേറിയൻ വഴി പുറത്തെടുക്കുന്നത് ആദ്യമായിട്ടാണെന്നു ശസ്ത്രക്രിയ നടത്തിയ പ്രഫസറും ചീഫ് സർജനുമായ ജോർജ് ഷൈറയൻ (GEORGE SCHRIER) മാധ്യമങ്ങളെ അറിയിച്ചു.
Next Story