- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബൈഡൻ അധികാരത്തിൽ വരുമ്പോഴും ചൈന-യുഎസ് പ്രശ്‌നങ്ങൾക്ക് പരിഹാരമാവില്ല; ബൈഡൻ ഒരു ദുർബലനായ പ്രസിഡന്റെന്നും ചൈനീസ് ഉപദേശകൻ
ബെയ്ജിങ്: ട്രംപിന് ശേഷം ജോ ബൈഡൻ അധികാരത്തിൽ വരുമ്പോഴും ചൈന-യുഎസ് പ്രശ്‌നങ്ങൾക്ക് പരിഹാരമാകില്ലെന്ും അത്തരം ഒരു മിഥ്യാബോധം ചൈനയ്ക്ക് വേണ്ടെന്നും ഉപദേശകൻ. യുഎസുമായി ബന്ധം ശക്തമാക്കാൻ കിട്ടുന്ന എല്ലാ അവസരവും ഉപയോഗിക്കണം എന്നാൽ ബൈഡൻ അധികാരത്തിൽ എത്തുമ്പോഴും വാഷിങ്ടനിൽനിന്നുള്ള ഏതു കടുത്ത നിലപാടിനെയും സ്വീകരിക്കാൻ തക്ക രീതിയിൽ ബെയ്ജിങ് സജ്ജമായി നിൽക്കണമെന്നും ചൈനീസ് സർക്കാരിന്റെ ഉപദേശകൻ ചെങ് യോങ്നിയൻ അഭിപ്രായപ്പെട്ടു.
യുഎസുമായി ബന്ധം ശക്തമാക്കാൻ കിട്ടുന്ന എല്ലാ അവസരവും ഉപയോഗിക്കണമെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 'മികച്ച ദിവസങ്ങൾ കഴിഞ്ഞു... യുഎസിലെ ശീതയുദ്ധ പ്രാപ്പിടിയന്മാർ ഒറ്റരാത്രി കൊണ്ട് ഇല്ലാതാകില്ല' ഗുവാങ്ചൗയിൽ ഈയിടെ നടന്ന അണ്ടർസ്റ്റാൻഡിങ് ചൈന കോൺഫറൻസിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
ബൈഡൻ ഒരു ദുർബല പ്രസിഡന്റ് ആയിരിക്കും. 'വൈറ്റ് ഹൗസിൽ എത്തിക്കഴിഞ്ഞാൽ ചൈനയോടുള്ള ജനങ്ങളുടെ വിരോധം കണക്കിലെടുത്തുള്ള തീരുമാനങ്ങൾ ജോ ബൈഡൻ എടുത്തേക്കാം. അമേരിക്കൻ സമൂഹം ജീർണമായിക്കഴിഞ്ഞു. ബൈഡന് അതിൽ എന്തെങ്കിലും ചെയ്യാനാകുമെന്ന് എനിക്കു തോന്നുന്നില്ല.
പ്രാദേശിക വിഷയങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ നയതന്ത്രതലത്തിൽ എന്തെങ്കിലും ചെയ്യും. ചൈനയ്‌ക്കെതിരെ എന്തെങ്കിലും ചെയ്യും. ട്രംപിന് യുദ്ധത്തിൽ താൽപര്യമില്ലെങ്കിൽ ഡെമോക്രാറ്റിക് പ്രസിഡന്റ് യുദ്ധങ്ങൾ തുടങ്ങിയേക്കാം' ചെങ് പറഞ്ഞു.
പ്രസിഡന്റ് ഡോണൾഡ് ട്രംപിനു കീഴിൽ യുഎസ് ചൈന ബന്ധം വളരെ മോശമായിരുന്നു. ബൈഡന്റെ കാലത്തും ഇരുരാജ്യങ്ങളിലെയും പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതെ മുന്നോട്ടുപോകുമെന്ന വിലയിരുത്തലുകളാണ് വിദഗ്ദ്ധർ നൽകുന്നത്.