- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിഎസ് സിയുടെ എസ്എസ്എൽസി തല പ്രിലിമിനറി പരീക്ഷ; കൺഫർമേഷൻ ഇന്നു മുതൽ ഡിസംബർ 12വരെ
ഫെബ്രുവരിയിൽ നടക്കുന്ന പിഎസ് സിയുടെ എസ്എസ്എൽസി തല പ്രിലിമിനറി പരീക്ഷയ്ക്ക് ഇന്ന് മുതൽ ഡിസംബർ 12 വരെ കൺഫർമേഷൻ നൽകാം. വിവിധ വകുപ്പുകളിൽ എൽഡിസി, ലാസ്റ്റ് ഗ്രേഡ് സർവന്റ്, ക്ലാർക്ക്/ടൈപ്പിസ്റ്റ്, എൽഡി ടൈപ്പിസ്റ്റ്, ആരോഗ്യ വകുപ്പിൽ ഫീൽഡ് വർക്കർ ഉൾപ്പെടെയുള്ള 150 തസ്തികകളിലാണു ഫെബ്രുവരിയിൽ പൊതുപരീക്ഷ നടത്തുന്നത്.
സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിലെ പ്യൂൺ തസ്തികയിൽ ഡിസംബർ 4 മുതൽ 23 വരെയാണു കൺഫർമേഷൻ നൽകേണ്ടത്. നിശ്ചിത സമയത്തിനുള്ളിൽ കൺഫർമേഷൻ നൽകാത്തവരുടെ അപേക്ഷ നിരസിക്കും. കൺഫർമേഷൻ സമയപരിധിക്കു ശേഷം പരീക്ഷാ തീയതിയും സമയവും പ്രസിദ്ധീകരിക്കും. 100 മാർക്കിന്റെ ഒബ്ജക്ടീവ് പരീക്ഷ 75 മിനിറ്റായിരിക്കും.
ഒന്നിലധികം തസ്തികയിൽ അപേക്ഷിച്ചിട്ടുള്ളവർ ഓരോ തസ്തികയ്ക്കും കൺഫർമേഷൻ നൽകണം. ഏതു ഭാഷയിലുള്ള ചോദ്യക്കടലാസ്സാണ് (മലയാളം / തമിഴ് / കന്നഡ) ആവശ്യമെന്നും ഏതു ജില്ലയിലാണു പരീക്ഷ എഴുതേണ്ടതെന്നും രേഖപ്പെടുത്തണം. ഉദ്യോഗാർഥി തിരഞ്ഞെടുക്കുന്ന ഭാഷയിലെ ചോദ്യക്കടലാസ് മാത്രമേ ലഭ്യമാക്കൂ. പ്രൊഫൈലിൽ രേഖപ്പെടുത്തിയിട്ടുള്ള കമ്യൂണിക്കേഷൻ മേൽവിലാസത്തിലെ ജില്ല തന്നെ പരീക്ഷ എഴുതാനും തിരഞ്ഞെടുക്കണം.