തമിഴ് രാഷ്ട്രീയത്തിൽ വലിയ വിവാദത്തിന് വഴിവെച്ചേക്കാവുന്ന തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ രാം ഗോപാൽ വർമ. 'ശശികല' എന്നാണ് ഈ ചിത്രത്തിന്റെ പേര്. 'എസ്' എന്ന സ്ത്രീയും 'ഇ' എന്ന പുരുഷനും ഒരു നേതാവിനോട് ചെയ്തതെന്ത് എന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തു.

തമിഴ്‌നാട് മുന്മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിതെന്ന സൂചനകളാണ് സംവിധായകൻ നൽകുന്നത്. ജെ (ജയലളിത), എസ് ( ശശികല), ഇപിഎസ് (എടപ്പാടി കെ പളനിസാമി) എന്നിവർക്കിടയിലുണ്ടായിരുന്ന ഏറെ സങ്കീർണ്ണവും ഗൂഢാലോചന നിറഞ്ഞതുമായ ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്...'ഏറ്റവും അടുത്തുനിൽക്കുമ്പോഴാണ് കൊല്ലാൻ എളുപ്പ'മെന്ന തമിഴ് ചൊല്ലും ട്വീറ്റിനൊപ്പം സംവിധായകൻ ചേർത്തിട്ടുണ്ട്.

 

 
 
 
View this post on Instagram

A post shared by RGV (@rgvzoomin)