- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓക്‌സ്‌ഫോഡ് വാക്സിന് 70.4 ശതമാനം ഫലപ്രാപ്തി; വിലയും കുറവാകുമെന്ന് പ്രതീക്ഷ
ന്യൂഡൽഹി:കോവിഡിനെതിരെ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓക്‌സ്ഫഡ് വാക്‌സീന് 70.4% ഫലപ്രാപ്തി. 28 ദിവസത്തെ ഇടവേളയിൽ നടത്തിയ രണ്ട് ട്രയലുകളിൽ നിന്നാണ് വാക്‌സിന്് 70.4 ശതമാനം ഫലപ്്രാപ്തി എന്ന് വിലയിരുത്തിയത്. 2 ഫുൾ ഡോസ് വാക്‌സീൻ നൽകിയപ്പോൾ ഫലപ്രാപ്തി 62% മാത്രമായിരുന്നു. എന്നാൽ, ഇതേ ഇടവേളയിൽ ആദ്യം പകുതി ഡോസും രണ്ടാമതു ഫുൾഡോസും നൽകിയപ്പോൾ ഫലപ്രാപ്തി 90% വരെയായി. ഇതു രണ്ടിന്റെയും ട്രയൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 70% ഫലം ലഭ്യമാകുമെന്നു ഓക്‌സ്ഫഡ് വ്യക്തമാക്കിയിരിക്കുന്നത്.
ബ്രിട്ടൻ, ബ്രസീൽ എന്നിവിടങ്ങളിലായി 20,000 പേരിലെ ട്രയലാണ് പൂർത്തിയായത്. ഇതിൽ 3000 പേരുടെ ട്രയൽ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാല റിപ്പോർട്ട്. മറ്റു വാക്‌സീനുകളിൽ നിന്നു വ്യത്യസ്തമായി യുവാക്കളിലും പ്രായംചെന്നവരിലും ഒരേ ഫലപ്രാപ്തിയാണ് ഓക്‌സ്ഫഡിന്റേതിന്. കാര്യമായ വിപരീത ഫലങ്ങളുമില്ല. വാക്‌സീൻ സ്വീകരിച്ചവരിൽ 30 പേർക്കു കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഇതു ഗുരുതരമല്ല.
നേരത്തെ ട്രയൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ച യുഎസിലെ മൊഡേണ, ഫൈസർ വാക്‌സീനുകളും റഷ്യയുടെ സ്പുട്‌നിക് വാക്‌സീനും 90 ശതമാനത്തിനു മുകളിൽ ഫലപ്രാപ്തി അവകാശപ്പെട്ടിരുന്നു. ഇവയ്‌ക്കൊപ്പം എത്തിയില്ലെങ്കിലും പ്രതീക്ഷ നൽകുന്നതാണെന്ന് ഓക്‌സ്ഫഡ് വാക്‌സീന്റെ ഫലപ്രാപ്തി. ചെലവിന്റെ കാര്യത്തിലും ഓക്‌സ്‌ഫോഡ് വാക്‌സിൻ കൂടുതൽ ലാഭകരമാകുമെന്നാണ് വിലയിരുത്തൽ. ഓക്‌സ്ഫഡ് വാക്‌സീൻ ഇന്ത്യയിൽ ഡോസ് ഒന്നിന് 300 രൂപയ്ക്കു താഴെ ലഭിക്കുമെന്നു പ്രതീക്ഷിക്കുമ്പോൾ മൊഡേണയുടേത് 2500 രൂപയും ഫൈസറിന്റേത് 1500 രൂപയും വരെയാകാം.