ചെന്നൈ: അടുത്ത ആറ് മണിക്കൂണിക്കറിനുള്ളിൽ ശക്തി പ്രാപിക്കുന്ന നിവാർ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിൽ സംഹാര താണ്ഡവമാടും. പരക്കെ നാശം വിതച്ച് ബുധനാഴ്ച രാത്രി 8 മുതൽ അർധരാത്രി വരെയാണ് നിവാർ തീരത്ത് ആഞ്ഞടിക്കാൻ സാധ്യതയുള്ളത്. കാറ്റ് അതിശക്താകുമെന്നതിനാൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ബുധനാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു.

നിവാർ ചുഴലിക്കാറ്റ് അടുത്ത ആറ് മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. പരക്കെ തമിഴ്‌നാട്ടിൽ മഴയുണ്ട്. ബുധനാഴ്ച രാത്രി 9 മുതൽ വ്യാഴാഴ്ച രാവിലെ 6 വരെ ഗതാഗതം നിരോധിച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കൂ. തമിഴ്‌നാട് മുഖ്യമന്ത്രിയും പുതുച്ചേരി മുഖ്യമന്ത്രിയും സ്ഥിതിഗതികൾ വിലയിരുത്തി. എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

ചെന്നൈ: അടുത്ത ആറ് മണിക്കൂണിക്കറിനുള്ളിൽ ശക്തി പ്രാപിക്കുന്ന നിവാർ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിൽ സംഹാര താണ്ഡവമാടും. പരക്കെ നാശം വിതച്ച് ബുധനാഴ്ച രാത്രി 8 മുതൽ അർധരാത്രി വരെയാണ് നിവാർ തീരത്ത് ആഞ്ഞടിക്കാൻ സാധ്യതയുള്ളത്. കാറ്റ് അതിശക്താകുമെന്നതിനാൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ബുധനാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. കാരയ്ക്കലിനും മാമല്ലപുരത്തിനുമിടെ അതിതീവ്ര ചുഴലിക്കാറ്റ് തീരംതൊടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. വെള്ളിയാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.

നിവാർ ചുഴലിക്കാറ്റ് അടുത്ത ആറ് മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. പരക്കെ തമിഴ്‌നാട്ടിൽ മഴയുണ്ട്. ബുധനാഴ്ച രാത്രി 9 മുതൽ വ്യാഴാഴ്ച രാവിലെ 6 വരെ ഗതാഗതം നിരോധിച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കൂ. തമിഴ്‌നാട് മുഖ്യമന്ത്രിയും പുതുച്ചേരി മുഖ്യമന്ത്രിയും സ്ഥിതിഗതികൾ വിലയിരുത്തി. എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 100 - 110 കിലോമീറ്റർ വേഗത്തിലുള്ള ചുഴലിക്കാറ്റ് 120 കിലോമീറ്റർ വേഗം പ്രാപിച്ചതായി ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ചൊവ്വാഴ്ച അറിയിച്ചിരുന്നു.

ചെന്നൈയിൽനിന്നു മധുര ഭാഗത്തേക്കുള്ള ട്രെയിനുകൾ റദ്ദാക്കി. കപ്പലുകൾ സുരക്ഷിത മേഖലകളിലേക്കു മാറ്റി. തമിഴ്‌നാട്ടിൽ പരക്കെ മഴ പെയ്യുന്നുണ്ട്. ചെന്നൈയിൽ ശക്തമായ മഴയെത്തുടർന്ന് പല സ്ഥലങ്ങളിലും വെള്ളം കയറി. ദേശീയ ദുരന്ത നിവാരണ സേനയുടെ ആറ് സംഘങ്ങൾ കടലൂരിലും രണ്ട് സംഘങ്ങൾ പുതുച്ചേരിയിലും ക്യാമ്പ് ചെയ്യുന്നുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി തമിഴ്‌നാട് റെയിൽവെ പൊലീസിന്റെ രക്ഷാപ്രവർത്തകരെയും മുങ്ങൽ വിദഗ്ധരെയും തീരപ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ 12 സംഘങ്ങളെയും പുതുച്ചേരിയിൽ രണ്ട് സംഘങ്ങളെയുമാണ് രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുള്ളത്. രക്ഷാപ്രവർത്തകരെയും മുങ്ങൽ വിദഗ്ധരെയും രക്ഷാപ്രവർത്തനത്തിനായി ചെന്നൈയിൽ വിന്യലിക്കാൻ തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്ന് നാവികസേന അറിയിച്ചു.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച രാത്രി മുതൽ വ്യാഴാഴ്ച വരെയാണ് പുതുച്ചേരിയിൽ 144 പ്രഖ്യാപിച്ചിട്ടുള്ളത്. നാലു പേരിൽക്കൂടുതൽ കൂട്ടംകൂടാൻ അനുവദിക്കില്ല. അതിനിടെ, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ തീരം തൊടുന്ന ചുഴലിക്കാറ്റ് വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. തലസ്ഥലത്തുനിന്നും നേരത്തെതന്നെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തുടങ്ങിയിരുന്നു. 24 ട്രെയിൻ സർവീസുകളും ഏഴ് ജില്ലകളിൽ ബസ് സർവീസുകളും നിർത്തിവച്ചിട്ടുണ്ട്.

 

ചെന്നൈയിൽനിന്നു മധുര ഭാഗത്തേക്കുള്ള ട്രെയിനുകൾ റദ്ദാക്കി. കപ്പലുകൾ സുരക്ഷിത മേഖലകളിലേക്കു മാറ്റി. തമിഴ്‌നാട്ടിൽ പരക്കെ മഴ പെയ്യുന്നുണ്ട്. ചെന്നൈയിൽ ശക്തമായ മഴയെത്തുടർന്ന് പല സ്ഥലങ്ങളിലും വെള്ളം കയറി.