- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കംബോഡിയയിലെ താപ്രോം ക്ഷേത്രത്തിന്റെ പുനരുദ്ധാരണ ജോലികളുടെ മേൽനോട്ടം വഹിച്ച വ്യക്തി; അഹമ്മദാബാദ് നഗരത്തിനു യുനെസ്‌കോയുടെ പൈതൃക പദവി ലഭിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മഹാൻ: അന്തരിച്ച ആർക്കിയോളജിസ്റ്റ് പി.കെ വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ
ന്യൂഡൽഹി: പ്രശസ്ത ആർക്കിയോളജിസ്റ്റ് പി.കെ. വാസുദേവൻ നായർ ന്തരിച്ചു. 74 വയസ്സായിരുന്നു കോവിഡ് ബാധയെ തുടർന്നായിരുന്നു അന്ത്യം. സംസ്‌കാരം നടത്തി. ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിനു യുനെസ്‌കോയുടെ പൈതൃക പദവി ലഭിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് അദ്ദേഹമാണ്.
കംബോഡിയയിലെ ആയിരത്തിലേറെ വർഷം പഴക്കമുള്ള താപ്രോം ക്ഷേത്രത്തിന്റെ പുനരുദ്ധാരണ ജോലികളുടെ മേൽനോട്ടം വഹിച്ചതും അദ്ദേഹമാണ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ (എഎസ്‌ഐ) എൻജിനീയറായിരുന്ന ഇദ്ദേഹം കൺസർവേഷൻ രംഗത്താണു ശ്രദ്ധ കേന്ദ്രീകരിച്ചത്. ചെറുകോൽ വാഴക്കുന്നം ഏറാട്ട് കുടുംബാംഗമാണ്. ശാലിനി വി. നായരാണു ഭാര്യ. മക്കൾ: ശിൽപ ഠാക്കർ, സന്തോഷ് വാസുദേവൻ നായർ. മരുമകൾ: ആർതി എസ്. നായർ.
Next Story