- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ സ്വാധീന ശക്തിയുള്ള 100 സ്ത്രീകൾ; ബിബിസി തയ്യാറാക്കിയ പട്ടികയിൽ ഇടം നേടിയവരിൽ നാല് ഇന്ത്യക്കാരും
ലണ്ടൻ: ലോകത്തെ സ്വാധീനശക്തിയുള്ള 100 സ്ത്രീകളുടെ പട്ടികയിൽ നാല് ഇന്ത്യക്കാരും ഇടംനേടി. ബിബിസി തയാറാക്കിയ 2020 ലെ പട്ടികയിലാണ് 11കാരിയടക്കം നാല് ഇന്ത്യക്കാർ ഇടം നേടിയത്.
അംഗപരിമിതി അതിജീവിച്ചു പാരാ ബാഡ്മിന്റൻ ലോക ചാംപ്യനായ മാനസി ജോഷി, കാലാവസ്ഥാ മാറ്റത്തിനെതിരെ സമരരംഗത്തിറങ്ങിയ ഉത്തരാഖണ്ഡിലെ റിദ്ദിമ പാണ്ഡെ(11), ഡൽഹിയിലെ ഷഹീൻ ബാഗിൽ പൗരത്വ നിയമത്തിനെതിരെ സമരം നയിച്ച ബിൽക്കീസ് ബാനു (82), തമിഴ്‌നാട്ടിലെ പാരമ്പര്യ 'ഗാനാ' സംഗീതത്തിലെ പുരുഷമേധാവിത്വം തകർത്ത ഇശൈവാണി എന്നിവരാണു പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ സ്ത്രീകൾ.
ഫിൻലൻഡിലെ സ്ത്രീകൾ മാത്രമുള്ള കൂട്ടുകക്ഷി സർക്കാരിനെ നയിക്കുന്ന സന്നാ മറിൻ, മാർവെൽ സിനിമകളിലെ താരമായ മിഷേൽ യോ, കോവിഡ് വാക്‌സീൻ കണ്ടെത്താനുള്ള ഓക്‌സ്ഫഡ് ഗവേഷണ സംഘത്തെ നയിക്കുന്ന സാറാ ഗിൽബർട് തുടങ്ങിയ പ്രശസ്തരും പട്ടികയിലുണ്ട്.
Next Story