- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആർത്തവകാല കഷ്ടപ്പാടുകൾക്കെതിരെയുള്ള പോരാട്ടത്തിൽ സ്കോട്ട്ലാൻഡിന്റെ മാതൃക; ആർത്തവത്തെ നേരിടാനുള്ള ഉദ്പന്നങ്ങൾ എല്ലാം ഇനി സൗജന്യം; പാഡില്ലാതെ ഒരു യുവതിയും ഇനി വിഷമിക്കേണ്ടതില്ല
മനുഷ്യന്റെ സംസ്‌കാരവുമായും സാമൂഹിക ജീവിതവുമായും ബന്ധപ്പെട്ട് കൂടെക്കൂടെ ചർച്ചകളിൽ ഉയർന്നു വരുന്ന ഒന്നാണ് ആർത്തവം. കേവലം ഒരുജൈവ പ്രക്രിയ എന്നതിലുപരി മനുഷ്യന്റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തുന്ന ഒന്നാണിത്. എന്നാൽ, അതിലെല്ലാം ഉപരിയയി ആർത്തവകാലത്ത് സ്ത്രീകൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ഏറെയാണ്. ഇത് മനസ്സിലാക്കിയാണ് സ്ത്രീകൾക്ക് ഒരു കൈ സഹായവുമായി സ്‌കോട്ട്ലാൻഡ് സർക്കാർ എത്തിയിരിക്കുന്നത്.
ലോക ചരിത്രത്തിൽ തന്നെ ഒരു നാഴികക്കല്ലായേക്കാവുന്ന ഒരു നിയമമാണ് ഇന്നലെ സ്‌കോട്ട്ലാൻഡ് പാസ്സാക്കിയത്. ആവശ്യമുള്ളവർക്കെല്ലാം സാനിറ്ററി ഉദ്പന്നങ്ങൾ ലഭ്യമാക്കുന്നതാണ് ഈ നിയമം. ലേബർ ഹെൽത്ത് വക്താവായ മോണീക്ക ലെനൊൻ കൊണ്ടുവന്ന ബിൽ, ഐക്യകണ്ഠമായാണ് പാസ്സായത്. രാജ്യത്ത് സാമ്പത്തികമായി താഴെ നിൽക്കുന്ന കുടുംബങ്ങളിൽ പലർക്കും, സാനിറ്ററി നാപ്കിൻഉൾപ്പടെയുള്ള ഉദ്പന്നങ്ങൾ വാങ്ങുവാൻ കഴിയുന്നില്ല. ആർത്തവ ദാരിദ്ര്യം എന്ന് അറിയപ്പെടുന്ന ഈ ദുരവസ്ഥയെമറികടക്കുവാനാണ് ഇത്തരത്തിൽ ഒരു നിയമം കൊണ്ടുവന്നിരിക്കുന്നത്.
സാനിറ്ററി നാപ്കിന്നുകൾ ഉൾപ്പടെയുള്ളവ സൗജന്യമായി നൽകുന്ന ഈ നിയമം തീർച്ചയായും പ്രായോഗികവും പുരോഗമനപരവും ആയ ഒന്നാണെന്ന് ഈ ബിൽ അവതരിപ്പിച്ച ലെനോൻ പറഞ്ഞു. കോവിഡിന് ആർത്തവത്തെ തടയുവാൻ കഴിയില്ല.. അതുകൊണ്ടുതന്നെ കോവിഡിനാൽ സംഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകൾ ആർത്തവകാലത്ത് സ്ത്രീകളുടെ ആരോഗ്യത്തെ വിപരീതമായി ബാധിക്കാതെ നോക്കേണ്ടതുണ്ട്. ബിൽ അവതരിപ്പിച്ചുകൊണ്ട് ലെനോൻ പറഞ്ഞു.
2016-ൽ ഹോളിറൂഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ തന്നെ ആർത്തവകാലത്ത് സ്ത്രീകളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുവാനുള്ള വിവിധ നടപടികളെ കുറിച്ച് ലെനോൻ ആലോചിച്ചിരുന്നു. അതിലൊന്നായിരുന്നു ആർത്തവ ദാരിദ്ര്യ നിർമ്മാർജ്ജനം. പ്രതിപക്ഷ പാർട്ടികളും ലെനോന്റെ നിർദ്ദേശത്തോട് യോജിച്ചപ്പോൾ ഹോളിറോഡിൽ സന്നിഹിതരായിരുന്ന 121 പേരുടെയും വോട്ടുകൾ ലഭിച്ചാണ് ഈ നിർദ്ദേശം നിയമമായത്.
ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ആർത്തവ ദാരിദ്ര്യം പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്ത ലോകത്തിലെ ആദ്യത്തെ രാജ്യമായി മാറുകയാണ് സ്‌കോട്ട്ലാൻഡ്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ഇനി ഈ സമയത്ത് കഷ്ടപ്പെടേണ്ടതായി വരില്ല. സ്ത്രീകളുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന ഒന്നായിരുന്നു ആർത്തവ ദാരിദ്ര്യം. ആ ഒരു ഭയം സ്‌കോട്ട്ലാൻഡിൽ നിന്നും നിശ്ശേഷം തുടച്ചു നീക്കപ്പെട്ടിരിക്കുന്നു.