- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തീരം തൊട്ട് നിവാർ ചുഴലിക്കാറ്റ്; തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ പേമാരിയും കനത്ത കാറ്റും; ചുഴലിക്കാറ്റ് പ്രവേശിച്ചത് പുതുച്ചേരിക്കും മാരക്കാനത്തിനും ഇടയ്ക്കുള്ള തീരത്ത്; ചെന്നൈ വിമാനത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി; പുതുച്ചേരിയിൽ നിരോധനാജ്ഞ
ചെന്നൈ: അതിതീവ്ര ചുഴലിക്കാറ്റായി നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു. പുതുച്ചേരിക്കും മാരക്കാനത്തിനും ഇടയ്ക്കുള്ള തീരത്താണ് ചുഴലിക്കാറ്റ് പ്രവേശിച്ചത്. പുതുച്ചേരിയിൽ നിന്നും 50 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം. അടുത്ത മണിക്കൂറുകളിൽ കാറ്റ് പൂർണമായും കരയിലേക്ക് പ്രവേശിക്കും. തീരദേശത്തു നിന്നും ലക്ഷക്കണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചു. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ പേമാരിയും കനത്ത കാറ്റും വീശുന്നുണ്ട്.
മുൻകരുതൽ നടപടികൾ ശക്തമാക്കി. വ്യാഴാഴ്ച രാവില ഏഴ് മണി വരെ ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ സർവീസുകളും റദ്ദാക്കി. മോശം കാലാവസ്ഥയെ തുടർന്നാണ് നടപടി. ചെന്നൈയിലെ എല്ലാ റോഡുകളും ഇനി ഒരു അറിയിപ്പുണ്ടാവുന്നതു വരെ അടച്ചിട്ടു. ചെന്നൈയിൽ പ്രധാന റോഡുകൾ അടച്ചു. ചെമ്പരപ്പാക്കം തടാകത്തിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ നഗരം പ്രളയഭീതിലാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
നവംബർ 26നുള്ള ഏഴോളം ട്രെയിൻ സർവീസുകൾ റദ്ദാക്കി. എട്ടോളം ട്രെയിൻ സർവീസുകൾ വഴിതിരിച്ചുവിടുമെന്ന് സതേൺ റെയിൽവേ ഡിവിഷൻ അറിയിച്ചു. തമിഴ്‌നാട്ടിലെ 13 ജില്ലകളിൽ നവംബർ 26ന് പൊതു അവധി പ്രഖ്യാപിച്ചു. പുതുച്ചേരിയിലും തമിഴ്‌നാട്ടിലും വിവിധ സെന്ററുകളിൽ നാളെ നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചായി നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.
ചെന്നൈയിൽ 80 മുതൽ 100 കിലോമീറ്റർ വരെ വേഗത്തിലാകും കാറ്റ് വീശുക. മണിക്കൂറിൽ 130 മുതൽ 155 കിലോമീറ്റർ വരെ വേഗത്തിൽ ആഞ്ഞടിക്കാമെന്നാണു മുന്നറിയിപ്പ്. തമിഴ്‌നാട്ടിലെ 13 ജില്ലകളിൽ വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു. ചെന്നൈയിൽനിന്നുള്ള 27 ട്രെയിനുകളും റദ്ദാക്കി. എറണാകുളം കാരയ്ക്കൽ ട്രെയിൻ തിരുച്ചിറപ്പള്ളിവരെ മാത്രമായിരിക്കും സർവീസ് നടത്തുക.
മഹാബലിപുരത്തിനും കാരയ്ക്കലിനുമിടയിൽ പുതുച്ചേരി തീരത്തു മണിക്കൂറിൽ 120-145 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. മുൻകരുതൽ നടപടികളുടെ ഭാഗമായി പുതുച്ചേരിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കു ദേശീയ ദുരന്ത നിവാരണ സേനയും തീരദേശ സേനയും രംഗത്തുണ്ട്.
നിവാർ നാശം വിതയ്ക്കുമെന്ന് ആശങ്കയുള്ള കടലൂർ, തഞ്ചാവൂർ, ചെങ്കൽപേട്ട്, നാഗപട്ടണം, പുതുക്കോട്ട, തിരുവാരൂർ, വിഴുപുറം, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽനിന്നു ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. ചെന്നൈയിൽനിന്നു തെക്കൻ തമിഴ്‌നാട്ടിലേക്കുള്ള മുഴുവൻ ട്രെയിനുകളും റദ്ദാക്കി.
തെക്കൻ തമിഴ്‌നാട് വഴിയുള്ള 2 കേരള ട്രെയിനുകളും ഇതിലുൾപ്പെടും. 7 ജില്ലകളിലേക്കു സർക്കാർ, സ്വകാര്യ ബസ് സർവീസുകൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചു. കൽപ്പാക്കം ആണവനിലയം മുൻകരുതൽ നടപടികൾ സ്വീകരിച്ചു. ബംഗാൾ ഉൾക്കടലിൽ 21നു രൂപപ്പെട്ട ന്യൂനമർദമാണു നിവാർ ചുഴലിക്കാറ്റായി മാറിയത്.