ബുധനാഴ്ച അർദ്ധരാത്രി മുതൽ പ്രഖ്യാപിച്ച ദേശിയ പണിമുടക്ക് തുടങ്ങി. കേന്ദ്രസർക്കാരിന്റെ തൊഴിൽ വിരുദ്ധ നയങ്ങൾക്കെതിരെ പ്രഖ്യാപിച്ച ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്കിൽ പത്ത് ദേശിയ സംഘടനകൾ പങ്കുകൊള്ളുന്നു. അവശ്യ സേവന മേഖലയിൽ ഒഴികെയുള്ള തൊഴിലാളികളും കർഷകരും പങ്കെടുക്കും.

തൊഴിൽ കോഡ് പിൻവലിക്കുക, ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ വീതം നൽകുക, ആവശ്യക്കാരായ എല്ലാവർക്കും 10 കിലോ ഭക്ഷ്യ ധാന്യം സൗജന്യമായി നൽകുക, കാർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

10 ദേശീയ സംഘടനകൾക്ക് പുറമേ ബാങ്കിങ്, ഇൻഷുറൻസ്, റെയിൽവേ, കേന്ദ്ര- സംസ്ഥാന ജീവനക്കാർ എന്നിവരുടേതുൾപ്പെടെയുള്ള സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് ഓഫിസുകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.