തിരുവനന്തപുരം: കെഎസ്എഫ്ഇ ശാഖകളിൽ നടത്തിയ വിജിലൻസ് റെയ്ഡിൽ കള്ളപ്പണം വെളുപ്പിക്കൽ, പണം വകമാറ്റി ചെലവിടൽ, കൊള്ളച്ചിട്ടി നടത്തൽ തുടങ്ങിയ ഗുരുതര ചട്ടലംഘനങ്ങളും ക്രമക്കേടുകളും കണ്ടെത്തി.വിജിലൻസ് ഡയറക്ടർ സുധേഷ് കുമാറിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളെയും പങ്കെടുപ്പിച്ചായിരുന്നു ബചത് (സേവിങ്‌സ്) എന്ന പേരിൽ നടത്തിയ റെയ്ഡ്.

ചിട്ടിയുടെ ആദ്യതവണ പൊതുമേഖലാ ബാങ്കിലോ ട്രഷറി ശാഖയിലോ സുരക്ഷിത നിക്ഷേപമായി മാറ്റണമെന്നാണു ചട്ടമെന്നിരിക്കെ മിക്ക ശാഖകളും ഈ പണം വകമാറ്റി ചെലവിടുന്നുവെന്നു കണ്ടെത്തി. 40 പേരെ ചേർക്കേണ്ട ചിട്ടികളിൽ 25 മുതൽ 30 പേരെ വരെ മാത്രം ചേർത്തു ചിട്ടി ആരംഭിക്കുന്ന തട്ടിപ്പും കണ്ടെത്തി.