- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയേയും ഇറ്റലിയേയും പഴി പറഞ്ഞ് മടുത്ത ചൈന ഇപ്പോൾ പഴിക്കുന്നത് ഇന്ത്യയെ; കൊറോണാ വൈറസ് ഉണ്ടായത് ഇന്ത്യയിലെന്ന് ചൈനയുടെ പുതിയ കണ്ടു പിടിത്തം; ഇന്ത്യയെ ചാരി മുഖം കാക്കാനുള്ള ചൈനീസ് നീക്കത്തെ ഒറ്റക്കെട്ടായി എതിർത്തു ലോകം
ന്യൂഡൽഹി: കൊറോണ വൈറസിന് അമേരിക്കയേയും ഇറ്റലിയേയും കുറ്റപ്പെടുത്തുകയായിരുന്നു ചൈന കുറച്ചു കാലം മുമ്പ്. ചൈനയിലെ വുഹാനിൽ നിന്നാണ് വൈറസ് പുറത്തെത്തിയതെന്ന യാഥാർത്ഥയം ലോകം ചർച്ച ചെയ്യുമ്പോഴായിരുന്നു ഇത്. എന്നാൽ അൽപ്പായുസ് മാത്രമായിരുന്നു ചൈനയുടെ വാദത്തിന് ഉണ്ടായിരുന്നത്. വുഹാനിലായിരുന്നു വൈറസ് ഉണ്ടായതെന്ന് ഏവരും തിരിച്ചറിയുകയും ചെയ്തു. എന്നാൽ ചൈന വിട്ടുകൊടുക്കാൻ തയ്യാറല്ല. ഇന്ത്യയെ കുറ്റപ്പെടുത്തുകയാണ് ചൈന ഇപ്പോൾ.
മഹാമാരിയായി മാറിയ കോവിഡ് 2019ൽ ഇന്ത്യയിൽ ഉണ്ടായതാണെന്നാണ് കണ്ടെത്തൽ. ചൂടുകാറ്റ് കാലത്ത് മനുഷ്യനും മൃഗങ്ങളും ഒരേ ജലസ്‌ത്രോതസ് ഉപയോഗിച്ചതിന്റെ ബാക്കി പത്രമാണ് കോവിഡ് എന്നാൽ ചൈനീസ് ശാസ്ത്രജ്ഞരുടെ പുതിയ പ്രചരണം. ഇന്ത്യയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് രോഗ വ്യാപനം ഉണ്ടായെന്ന് വരുത്താനുള്ള ശ്രമമാണ് ഇഥിന് പിന്നിൽ. ഇന്ത്യയിൽ നിന്നാണ് വുഹാനിൽ വൈറസ് എത്തിയതെന്ന വാദമാണ് ചർച്ചയാക്കുന്നത്.
ഇന്ത്യയുമായി അതിർത്തിയിൽ ചൈന പ്രകോപനത്തിന്റെ പാതയിലാണ്. ഇതിന് പിന്നാലെയാണ് കോറോണയിലും ഇന്ത്യയെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ചൈനയുടെ കുതന്ത്രം. എന്നാൽ ലോകരാജ്യങ്ങൾ ആരും ഇത് മുഖവിലയ്‌ക്കെടുക്കുന്നതു പോലുമില്ല. വുഹാനിൽ നിന്നാണ് ഇത് പടർന്നതെന്ന് അവർ പറയുന്നു. ലോകാരോഗ്യ സംഘടനയും വൈറസിന്റെ ഉത്ഭവം ചൈനയാണെന്ന് തിരിച്ചറിയുന്നു.
നേരത്തെ കൊറോണ വൈറസ് വുഹാനിലെ ലാബിൽ നിർമ്മിച്ചതിന് തെളിവുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന ചൈനീസ് വൈറോളജിസ്റ്റ് ലി-മെംഗ് യാന്റെ പ്രൊഫൈൽ ട്വിറ്റർ താൽക്കാലികമായി മരവിപ്പിച്ചിരുന്നു. ഹോങ്കോങ് സർവകലാശാലയിൽ ജോലി ചെയ്തിരുന്ന ലീ ചൈനയിൽ നിന്ന് അമേരിക്കയിലേക്ക് കടന്നിരുന്നു. അതിനുശേഷമാണ് ചൈനയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. നോവെൽ കൊറോണ വൈറസ് യഥാർത്ഥത്തിൽ വുഹാനിലെ ലാബിൽ മനുഷ്യർ നിർമ്മിച്ചതാണെന്നതിന് തെളിവുണ്ടെന്ന് ലീ അവകാശപ്പെട്ടിരുന്നു. വുഹാൻ നഗരത്തിലെ വൈറോളജി ലാബിൽ നിന്നാണ് ഈ വൈറസ് വന്നതെന്നതിന് തെളിവുണ്ടെന്നും ഭക്ഷ്യ വിപണിയിൽ നിന്നല്ലെന്നും ഡോ. ലീ പറഞ്ഞിരുന്നു. 'ജീനോം സീക്വൻസ് ഒരു മനുഷ്യ വിരലടയാളം പോലെയാണ്,' അവർ യൂട്യൂബിൽ പുറത്തിറക്കിയ വീഡിയോയിൽ പറയുന്നു.
കഴിഞ്ഞ വർഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് വ്യാപനം പൊട്ടിപ്പുറപ്പെട്ടുവെന്നും എന്നാൽ അത് റിപ്പോർട്ട് ചെയ്തതും അതിന്മേൽ തുടർ നടപടികളെടുത്തതും തങ്ങൾ മാത്രമായിരുന്നെന്നും അവകാശപ്പെട്ട് ചൈന രംഗത്ത് വന്നിരുന്നു. കോവിഡ് ചൈനയിലെ വുഹാനിൽ നിന്നാണ് ഉത്ഭവിച്ചതെന്ന പ്രചാരണം നിരാകരിക്കുകയാണെന്നും ചൈന പറഞ്ഞു. വുഹാനിലെ ഒരു ബയോ ലാബിൽ നിന്നാണ് കോവിഡ് -19 പുറത്തുവന്നതെന്ന യുഎസ് ആരോപണത്തെ നിഷേധിക്കുന്നുവെന്നു പറഞ്ഞ ചൈന മനുഷ്യരെ ബാധിക്കുന്നതിനുമുമ്പ് നഗരത്തിൽ ജീവികളെ വിൽക്കുന്ന കമ്പോളങ്ങളിലെ വവ്വാലുകളിൽ നിന്നോ മറ്റു ജീവികളിൽ നിന്നോ വൈറസ് ഉത്ഭവിച്ചതാണെന്ന വാദത്തെ തള്ളിക്കളഞ്ഞിരുന്നു. എന്നാൽ ഇത് ലോകം അംഗീകരിച്ചില്ല.
ലോകാരോഗ്യസംഘടനയുടെ ഭാഗമായ ലോകാരോഗ്യ അസംബ്ലിയുടെ (ഡബ്ല്യുഎച്ച്എ) ഈവർഷം മേയിൽ ചേർന്ന വാർഷിക യോഗം വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. ചൈനയും പ്രമേയത്തെ പിന്തുണച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയ്‌ക്കെതിരെ പുതിയ ആരോപണം ചൈന ഉന്നയിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ