- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്ത് ആകെയുള്ള ആക്ടീവ് കേസുകളിൽ 77 ശതമാനവും 10 സംസ്ഥാനങ്ങളിൽ; ഇതിൽ 33 ശതമാനവും മഹാരാഷ്ട്രയിലും കേരളത്തിലും മാത്രം; കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടക്കാൻ ഇനി ദിവസങ്ങൾ മാത്രം; രോഗമുക്തി കൂടുന്നത് ഇന്ത്യയ്ക്ക് ആശ്വാസം
ന്യൂഡൽഹി: രാജ്യത്ത് ഇതുവരെയായി 93.51 ലക്ഷം പേർക്ക് കൊറോണവൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,322 പേരിലാണ് പുതുതായി രോഗം കണ്ടെത്തിയത്. ദിവസങ്ങൾക്കുള്ള രോഗികളുടെ എണ്ണം ഒരു കോടി കഴിയും.
485 പേർ കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചതടക്കം കോവിഡ് ബാധിതരായി ഇതുവരെ ഇന്ത്യയിൽ 1,36,200 പേരാണ് മരിച്ചത്. അതേ സമയം നിലിവിൽ 4,54,940 പേർ മാത്രമാണ് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് കൂടുതലാണ് ഇന്ത്യയിൽ. അത് രാജ്യത്തിന് ഏറെ ആശ്വാസവുമാണ്. 87,59,969 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,452 പേർ രോഗമുക്തരായി.
രാജ്യത്ത് ആകെയുള്ള ആക്ടീവ് കേസുകളിൽ 77 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്. ഇതിൽ 33 ശതമാനവും മഹാരാഷ്ട്രയിലും കേരളത്തിലും മാത്രമാണെന്നാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചത്.
Next Story