- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്നു മാസം നീണ്ട പ്രണയബന്ധം അവസാനിപ്പിച്ചതോടെ പക വളർന്നു; യുവതിയുടെ നഗ്നചിത്രങ്ങൾ മക്കൾക്ക് അയച്ച് മുൻ കാമുകൻ
അഹമ്മദാബാദ്: പ്രണയ ബന്ധത്തിൽ നിന്നും പിന്മാറിയതോടെ മുൻ കാമുകൻ തന്നെ ഭീഷണിപ്പെടുത്തുന്നു എന്ന പരാതിയുമായി യുവതി. പ്രണയകാലത്ത് പകർത്തിയ യുവതിയുടെ നഗ്ന ചിത്രങ്ങൾ മക്കൾക്ക് അയച്ചുനൽകിയാണ് കാമുകൻ പ്രതികാരം ചെയ്യുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. കാറ്ററിങ് ഏജൻസിയിൽ ജോലി ചെയ്യുന്ന യുവതിയാണ് മിതേഷ് പർമർ എന്നയാൾക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
പതിനഞ്ച് വർഷമായി ഇവർ ഭർത്താവിൽ നിന്ന് പിരിഞ്ഞു താമസിക്കുകയാണ്. ഒന്നര വർഷം മുൻപാണ് ഇവർ മിതേഷ് പർമർ എന്നയാളുമായി അടുപ്പത്തിലായത്. മൂന്നുമാസങ്ങൾക്ക് ശേഷം ബന്ധം അവസാനിപ്പിച്ചു. താനുമായുള്ള സ്വകാര്യ നിമിഷങ്ങൾ പകർത്തിയ ഇയാൾ, ഇത് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി സ്ത്രീ പരാതിയിൽ പറയുന്നു. ഭീഷണിക്ക് വഴങ്ങാതെ വന്നതോടെയാണ് ഇയാൾ ചിത്രങ്ങൾ മക്കൾക്ക് അയച്ചുനൽകിയതെന്നും പരാതിയിൽ പറയുന്നു.
മറുനാടന് ഡെസ്ക്