- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരേന്ത്യയിൽ ഇത്തവണ ശൈത്യകാലം അതികഠിനമാവും; ശീതക്കാറ്റിന്റെ വരവ് വർദ്ധിക്കും: രാത്രി താപനില സാധാരണ നിലയേക്കാൾ കുറയുമ്പോൾ പകൽ ചൂടേറും
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഇത്തവണ ശൈത്യകാലം അതികഠിനമാവും. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്തിൽ ഉത്തരേന്ത്യ തണുത്ത് വിറയ്ക്കുമെന്നാണ് റിപ്പോർട്ട്. ഉത്തരേന്ത്യയിൽ കടുത്ത ശൈത്യകാലമാണു പ്രതീക്ഷിക്കുന്നതെന്നും ഈ സീസണിൽ ശീതക്കാറ്റിന്റെ വരവിൽ വർധനയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്തിൽ വടക്ക്, മധ്യ ഇന്ത്യ പ്രദേശങ്ങളിൽ സാധാരണ താപനിലയേക്കാൾ കുറവായിരിക്കും. ഉത്തരേന്ത്യയിലെ രാത്രി താപനില സാധാരണ നിലയേക്കാൾ കുറവായിരിക്കുമെന്നും പകൽ താപനില കൂടുതലായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Next Story