- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരത്തിനിടെ ഗാലറിയിൽ ഒരു ഇന്ത്യൻ-ഓസീസ് പ്രണയ ഗാഥ; ഓസീസ് ആരാധികയ്ക്ക് മുന്നിലെത്തി മുട്ടുകുത്തി പ്രൊപ്പോസ് ചെയ്ത് ഇന്ത്യൻ ആരാധകൻ: കയ്യടിച്ച് ക്രിക്കറ്റ് താരങ്ങളും: വീഡിയോ കാണാം

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിനിടെ ഇന്ത്യൻ ആരാധകനും ഓസ്‌ട്രേലിയൻ ആരാധികയ്ക്കും പ്രണയ സാഫല്യം. മത്സരം 20 ഓവർ പിന്നിട്ട് ആവേശത്തിലെത്തിയപ്പോഴാണ് കൗതുകകരമായ വിവാഹ അഭ്യർത്ഥന നടന്നത്. ഓസീസ് ആരാധികയ്ക്ക് മുന്നിലെത്തി ഇന്ത്യൻ ആരാധകൻ മുട്ടുകുത്തി പ്രൊപ്പോസ് ചെയ്തപ്പോൾ ഗാലറിയിലും ഗ്രൗണ്ടിലും കൈയടികൾ ഉയർന്നു.
സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് കാണികൾക്കും താരങ്ങൾക്കും കൗതുകം പകർന്ന വിവാഹാഭ്യർത്ഥന നടന്നത്്. സംഭവത്തിന്റെ വിഡിയോ ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വീറ്റ് ചെയ്തതോടെ സംഭവം വൈറലായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ മത്സരം കാണാൻ ഓസ്‌ട്രേലിയയിൽ ആരാധകർക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതിനിടെയാണ് ഇന്ത്യക്കാരനായ യുവാവ് ഓസീസ് ആരാധികയോട് വിവാഹാഭ്യർഥന നടത്തിയത്. യുവതി അഭ്യർത്ഥന സ്വീകരിക്കുകയും ചെയ്തു.
SHE SAID YES ‼️ ????
- Fox Cricket (@FoxCricket) November 29, 2020
???? Watch Game 2 of the #AUSvIND ODI Series Ch 501 or ???? Stream on Kayo: https://t.co/bb9h0qf37c
???? Live Blog: https://t.co/cF1qvdQReT
????Match Centre: https://t.co/IKhEAApS6r pic.twitter.com/T4yjr9YDd0
മത്സരത്തിൽ ഇന്ത്യ ബാറ്റു ചെയ്യുന്നതിനിടെയാണ് രസകരമായ ഈ രംഗം അരങ്ങേറിയത്. ഇന്ത്യൻ ഇന്നിങ്‌സ് 20 ഓവർ പിന്നിട്ടപ്പോഴാണ് ഗാലറിയിൽ ഇന്ത്യൻ ആരാധകൻ ഓസീസ് ആരാധികയ്ക്കു മുന്നിലെത്തിയത്. മുട്ടുകുട്ടിനിന്ന് ഇന്ത്യൻ ആരാധകൻ നീട്ടിയ വിവാഹമോതിരം ഓസ്‌ട്രേലിയൻ ആരാധിക സ്വീകരിച്ചതോടെ ഗാലറിയിലും സന്തോഷം.
ഇന്ത്യൻ വംശജയായ യുവതിയെ ജീവിത പങ്കാളിയാക്കിയ ഓസ്‌ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെൽ, ഗാലറിയിലെ ഈ ഇന്ത്യഓസീസ് പ്രണയരംഗം കണ്ട് ഗ്രൗണ്ടിൽ കയ്യടിക്കുന്നതും വിഡിയോയിൽ കാണാം.

