തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനത്തിനായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്. ഡിസംബർ ഒന്നുമുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാലു നടകളിൽക്കൂടിയും ദർശനം നടത്താമെന്ന് ക്ഷേത്ര എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.

മുതിർന്ന ഭക്തർക്കുള്ള നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ വിവാഹം, ചോറൂണ്, തുലാഭാരം ഉൾപ്പെടെയുള്ള വഴിപാടുകൾ നടത്തുന്നതിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. പുലർച്ചെ 3.45 മുതൽ 4.30 വരെ നിർമ്മാല്യദർശനവും 5.15 മുതൽ 6.15 വരെയും പൂജകൾക്കു ശേഷം 10 മുതൽ 12 വരെയും വൈകുന്നേരം 5 മുതൽ 6.10 വരെയും ദർശനം നടത്താം.