- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 20കാരനെ തേടി 16കാരി എത്തിയത് നേപ്പാളിൽ നിന്നും; അതിർത്തി കടന്ന് കൗമാരക്കാരി എത്തിയത് രണ്ട് വർഷത്തെ പ്രേമ സാഫല്യത്തിന്: പെൺകുട്ടിയെ കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് കൈമാറി അധികൃതർ
ഭോപ്പാൽ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 20 കാാരനെ തേടി കാമുകി എത്തിയത് നേപ്പാളിൽ നിന്നും. 16കാരിയായ നേപ്പാളി പെൺകുട്ടിയാണ് തന്റെ കാമുകനെ തേടി മധ്യപ്രദേശിലെത്തിയത്. മധ്യപ്രദേശിലെ സിഹോറിലാണ് യുവാവിനെ തേടി പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഒറ്റയ്ക്ക് എത്തിയത്. എന്നാൽ പെൺകുട്ടി എങ്ങനെയാണ് തനിച്ച് ഇത്രയും ദൂരം പിന്നിട്ട് മധ്യപ്രദേശിലെത്തിയത് എന്ന് വ്യക്തമല്ല.
വിവരം അറിഞ്ഞെത്തിയ അധികൃതർ കുട്ടികളുടെ ക്ഷേമത്തിനായി ഭോപ്പാലിൽ പ്രവർത്തിക്കുന്ന സംഘടനയ്ക്ക് പെൺകുട്ടിയെ കൈമാറി. കാഠ്മണ്ഡുവിൽ താമസിക്കുന്ന പെൺകുട്ടി കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി മധ്യപ്രദേശിലുള്ള യുവാവുമായി പരിചയത്തിലാണ്. ഒടുവിലാണ് യുവാവിനെ കാണാൻ ഇറങ്ങിപ്പുറപ്പെട്ടത്. വിമാനത്തിലാണ് ഇന്ത്യയിലേക്ക് എത്തിയതെന്ന് പെൺകുട്ടി പറയുന്നു. പിന്നീട് ബസുകളിൽ കയറി പല നഗരങ്ങളും ചുറ്റിയാണ് ഒടുവിൽ മധ്യപ്രദേശിൽ എത്തിയത്.
മെഡിക്കൽ ഷോപ്പിൽ ജോലി ചെയ്യുന്ന യുവാവ് തന്നെയാണ് പെൺകുട്ടിയുടെ വരവ് പൊലീസിനെ അറിയിച്ചത്. ഇതോടെ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. തിരിച്ച് നാട്ടിലേക്ക് മടക്കി അയക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.