- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഊരാളുങ്കൽ സൊസൈറ്റി ആസ്ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് പരിശോധന; ഇഡിയുടെ പരിശോധന സി.എം രവീന്ദ്രന്റെ സാമ്പത്തിക ഇടപാടുകൾ തേടി
വടകര: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആസ്ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. മടപ്പള്ളിയിലെ ഓഫിസിൽ രാവിലെ 9ന് തുടങ്ങിയ പരിശോധന ഉച്ചയ്ക്കാണ് അവസാനിച്ചത്. മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനുമായി സൊസൈറ്റിക്കു സാമ്പത്തിക ഇടപാടുകളുണ്ടോ, സർക്കാർ പ്രവൃത്തികളുടെ കരാറുകൾ സൊസൈറ്റിക്ക് ലഭിച്ചതിൽ രവീന്ദ്രന്റെ ഇടപെടലുകളുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇഡി അന്വേഷിച്ചത്.
സൊസൈറ്റി ചെയർമാൻ ഉൾപ്പെടെയുള്ളവരിൽനിന്നു വിവരങ്ങൾ ശേഖരിച്ച സംഘം ചില ഫയലുകളുടെ പകർപ്പും ശേഖരിച്ചു. നേരത്തേ നോട്ടിസ് നൽകിയ ശേഷമായിരുന്നു പരിശോധന. സി.എൻ.രവീന്ദ്രന് പങ്കാളിത്തമുണ്ടെന്നു സംശയിക്കുന്ന വടകരയിലെ 5 സ്ഥാപനങ്ങളിൽ ഇഡി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
റെയ്ഡ് നടത്തിയെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും 2 ഉദ്യോഗസ്ഥർ എത്തി നിലവിൽ അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട ആർക്കെങ്കിലും സൊസൈറ്റിയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണു ചെയ്തതെന്നും ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ അറിയിച്ചു. സൊസൈറ്റിയുടെ ഇൻകം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് ആവശ്യപ്പെട്ടു. അതു പരിശോധിച്ചു കൃത്യമാണെന്നു ഇഡിക്ക് ബോധ്യപ്പെട്ടതായും സൊസൈറ്റി ചെയർമാൻ അറിയിച്ചു.