ഹാവേരി: എയ്ഡ്സ് ബാധിതയായ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ബംഗളൂരുവിന് 300 കിലോമീറ്റർ അകലെ റാണബെന്നൂരിലാണ് സംഭവം. 40കാരനായ നവീനാണ് എച്ച്‌ഐവി പോസിറ്റാവയതിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

ഒൻപതുവർഷം മുൻപാണ് ഇരുവരും വിവാഹിതരായത് ഇവർക്ക് ഏഴും ആറും വയസ്സുള്ള രണ്ട് പെൺമക്കളുണ്ട്. നവീൻ പറയുന്നത് താൻ യുവതിയുടെ രണ്ടാമത്തെ ഭർത്താവാണെന്നാണ്. എന്നാൽ തന്റെ ആദ്യഭർത്താവാണ് നവീൻ എന്നാണ് യുവതിയുടെ വാദം. നാലുവർഷം മുൻപാണ് യുവതിക്ക് എച്ച്‌ഐവി പോസിറ്റിവായത്. ഇതിന് പിന്നാലെ ഇരുവരും വിഷാദാവസ്ഥയിലുമായിരുന്നു.

മഴു ഉപയോഗിച്ച് കഴുത്തിൽവെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യുവതി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. വിഷാദാവസ്ഥയിൽ എച്ചഐവി രോഗിയായ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് ഓഫിസർ പറഞ്ഞു. റിമാന്റ് ചെയ്ത പ്രതിയെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.