- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കൾ നീതി മയ്യം ജനറൽ സെക്രട്ടറിയായി ഡോ.സന്തോഷ് ബാബു ചുമതലയേറ്റു; സിവിൽ സർവീസിൽ നിന്നു സ്വയം വിരമിച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന് ഉന്നത ചുമതല നൽകി കമൽഹാസൻ
ചെന്നൈ: മക്കൾ നീതി മയ്യം ജനറൽ സെക്രട്ടറിയായി ഡോ.സന്തോഷ് ബാബു ചുമതലയേറ്റു. സർക്കാരുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്നു സിവിൽ സർവീസിൽ നിന്നു സ്വയം വിരമിച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥനാണ് ഡോ.സന്തോഷ് ബാബു. കമൽ ഹാസൻ നേതൃത്വം നൽകുന്ന മക്കൾ നീതി മയ്യത്തിൽ കഴിഞ്ഞ ദിവസമാണ് അദ്ദേഹം ചേർന്നത്. പിന്നാലെ പാർട്ടി ആസ്ഥാനത്തെ ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റു.
ഐടി, ഡേറ്റ, ഗവേഷണം, നയരൂപീകരണം, പ്രകടന പത്രിക എന്നിവയുടെ ചുമതല വഹിക്കും. തിരുവനന്തപുരം സ്വദേശിയും 1995 ബാച്ച് ഉദ്യോഗസ്ഥനുമായ അദ്ദേഹം 25 വർഷത്തെ സേവനത്തിനു ശേഷം ഓഗസ്റ്റിലാണു സ്വയം വിരമിച്ചത്.
Next Story