- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്സസ് ടെറന്റ് കൗണ്ടിയിൽ മാത്രം കോവിഡ് 19 രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു
ടെറന്റ് കൗണ്ടി (ടെക്സ്സസ്) : നോർത്ത് ടെക്സസിലെ സുപ്രധാന കൗണ്ടിയായ ടെറന്റ് കൗണ്ടിയിൽ നവംബർ 30 ന് ഏറ്റവും ഒടുവിൽ ലഭിച്ച റിപ്പോർട്ട് അനുസരിച്ചു കോവിഡ് 19 രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായി കൗണ്ടി പബ്ളിക്ക് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. താങ്ക്സ് ഗിവിങ്ങിനു ശേഷം തിങ്കളാഴ്ച മാത്രം 3356 പുതിയ പോസ്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മാർച്ച് ആദ്യവാരം മുതൽ രണ്ടു മാസം മുമ്പു വരെ പോസിറ്റീവ് രോഗികളുടെ എണ്ണം 50,000 ആയിരുന്നുവെങ്കിൽ അവസാന രണ്ടു മാസങ്ങളിലാണ് 50,000 കേസ്സുകളായി ഉയർന്നിരിക്കുന്നത്. കൃത്യമായ കണക്കുകളനുസരിച്ച് ടെറന്റ് കൗണ്ടിയിൽ ഇതുവരെ 10,0650 പോസിറ്റീവ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. 843 മരണവും നടന്നു. 71100 പേർ രോഗവിമുക്തി നേടിയിട്ടുണ്ട്.
ടെറന്റ് കൗണ്ടിയിൽ മാസ്‌ക് മാൻഡേറ്റ് 2020 ഫെബ്രുവരി 28 വരെ നീട്ടിയതായി കാണ്ടി അധികൃതർ അറിയിച്ചു. കൗണ്ടിയിൽ കോവിഡ് 19 ബാധിച്ചു മരിച്ചവരിൽ 71% 65 വയസിനു മുകളിലുള്ളവരാണ്. 22 മുതൽ 44 വയസ്സുവരെയുള്ളവരിൽ മരണം ശരാശരി 36 ശതമാനമാണ്.
തിങ്കളാഴ്ച വരെ കൗണ്ടി ആശുപത്രികളിൽ 855 കോവിഡ് രോഗികളാണ് ചികിൽസയിലുള്ളത്. ആകെ 828 വെന്റിലേറ്ററുകളാണ് കൗണ്ടിയിൽ ഇപ്പോൾ ഉള്ളതെന്നും 539 എണ്ണം കൂടി ഉടൻ ലഭ്യമാകുമെന്നും അധികൃതർ പറയുന്നു.