ആലപ്പുഴ: അന്തരിച്ച കെപിസിസി മുൻ ജനറൽ സെക്രട്ടറി സി.ആർ.ജയപ്രകാശി (68) ന് ആദരാഞ്ജലികളുമായി രാഷ്ട്രീയ നേതൃത്വം. ഇന്നലെ 11.30 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോവിഡ് ബാധിച്ച് കൊല്ലം ട്രാവൻകൂർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. നവംബർ 20ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിലായിരുന്നു. കോവിസ് ബാധിച്ചു ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും രണ്ടു ദിവസം മുൻപ് ഫലം നെഗറ്റീവായി. എന്നാൽ മരണം സംഭവിക്കുക ആയിരുന്നു.

തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രചാരണത്തിലെ സജീവ സാന്നിധ്യമായിരുന്നു. കായംകുളം നിയോജക മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, ഡിസിസി ജനറൽ സെക്രട്ടറി, ഡിസിസി പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയർമാൻ, കെപിസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കരീലക്കുളങ്ങര സഹകരണ മില്ലിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായിരുന്നു. ഭാര്യ: റിട്ട. പ്രഫ. ബി. ഗിരിജ (നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജ് രസതന്ത്രവിഭാഗം മേധാവി). മക്കൾ: ഡോ. ധന്യ, ധനിക് (യുകെ). മരുമക്കൾ: ഡോ ശരത്, ഡോ. ജിഷാ ധനിക് (യുകെ)

കണ്ണീരിൽ കുതിർന്ന പ്രണാമം: ഒഐസിസി യുകെ
കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സി.ആർ ജയപ്രകാശ് അവറുകളുടെ നിര്യാണത്തിൽ ഒഐസിസി യുകെ നേതാക്കളായ ശ്രീ. ഹരിദാസ്, കെ.കെ മോഹൻ ദാസ്, അൾസാർ അലി, സുജൂ ഡാനിയേൽ, ജയൻ റാൻ, ഗിരി മാധവൻ, ജയ്‌സൺ, സോണി ചാക്കോ, ഗുഫൂർ, പുഷ്പരാജ്, ജവഹർ ,ബേബിക്കുട്ടി, മകേഷ് കുമാർ, സുനുദത്ത്, സുനിൽ രവീന്ദ്രൻ, നോയിച്ചൻ, രാജേഷ്, അഷറഫ്, എന്നീ നേതാക്കൾ അനുശോചനം അറിയിച്ചു.