- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
95 ലക്ഷം രൂപയുടെ ലാൻഡ് റോവർ സ്വന്തമാക്കി ഷാൻ റഹ്മാൻ; താരം ഗാരേജിലെത്തിച്ചത് വേളാറിന്റെ ആർ ഡൈനാമിക്‌സ് എന്ന മോഡൽ
മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഷാൻ റഹ്മാൻ. മനോഹരമായ ഒരു പാട് ഗാനങ്ങളാണ് ഷാൻ റഹ്മാൻ മലയാളികൾക്ക് സമ്മാനിച്ചത്. ഇപ്പോൾ 95 ലക്ഷം രൂപയുടെ ലാൻഡ് റോവർ സ്വന്തമാക്കി വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് താരം . ലാൻഡ് റോവർ നിരയിലെ ഏറ്റവും മികച്ച എസ്‌യുവി വേളാർ ആണ് ഷാൻ സ്വന്തമാക്കിയത്. ഏകദേശം 95 ലക്ഷം രൂപ ഓൺറോഡ് വില വരുന്ന വാഹനമാണ് വേളാർ.
കൊച്ചിയിലെ ജഗ്വാർ ലാൻഡ് റോവർ ഡീലർഷിപ്പായ മൂത്തുറ്റ് ജെഎൽആറിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. വേളാറിന്റെ ആർ ഡൈനാമിക്‌സ് എന്ന മോഡലാണ് ഷാൻ സ്വന്തമാക്കിയത്. 2 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന എസ്‌യുവിയുടെ കരുത്ത് 184 ബിഎച്ച്പിയും ടോർക്ക് 365 എൻഎമ്മുമാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 7.10 സെക്കന്റ് വേണ്ടി വരുന്ന ഈ കരുത്തന്റെ ഉയർന്ന വേഗം 217 കിലോമീറ്ററാണ്.
Next Story