- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാലക്കുടിപ്പുഴയുടെ പാലത്തിൽ അപകടത്തിൽപ്പെട്ടത് നാഗാലാന്റ് രജിസ്ട്രേഷനിലുള്ള ലോറി; പുഴയിലേക്ക് മറിഞ്ഞ ലോറിയുടെ ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടത് തങ്ങിക്കിടന്ന മുളങ്കൂട്ടത്തിനിടയിൽ കയറി: ഗതാഗതം തടസ്സപ്പെട്ടത് ഒരു മണിക്കൂറിലധികം
തൃശൂർ: ചാലക്കുടിപ്പുഴയുടെ പാലത്തിൽ നിന്നും കണ്ടെയ്നർ ലോറി പുഴയിലേക്ക് മറിഞ്ഞു. ആളപായമില്ല. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പുഴയിലേക്ക് ചാടി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 3.30ഓടെയാണ് അപകടം ഉണ്ടായത്. പഴയ പാലത്തിന്റെ കൈവരികൾ തകർത്ത് ലോറി കുത്തനെ പുഴയിലേക്ക് മറിയുകയായിരുന്നു. എറണാകുളം ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
പഴയ പാലത്തിന്റെ കൈവരികൾ തകർത്ത് ഇരു പാലങ്ങൾക്കും ഇടയിലുള്ള ഭാഗത്തേക്ക് നിയന്ത്രം വിട്ട് കുത്തനെ മറിയുകയായിരുന്നു. ഡ്രൈവർ സാഹിൽ ക്ലീനർ ഇക്‌ബാൽ എന്നിവരാണ് ലോറിയിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ഇരുവരും പുഴയിലേക്ക് ചാടി. പുഴയിൽ തങ്ങി കിടന്നിരുന്ന മുളങ്കൂട്ടത്തിനിടയിൽ കയറിയിരുന്ന ഇവരെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. നാഗാലാന്റ് രജിസ്ട്രേഷനിലുള്ള ലോറിയിൽ ലോഡ് ഉണ്ടായിരുന്നില്ല.
അപകടത്തെ തുടർന്ന് ഇരു പാലങ്ങളിലും ഒരു മണിക്കൂറിൽ അധികം ഗതാഗതം തടസ്സപ്പെട്ടു. റെസ്‌ക്യൂ ഓഫീസർമാരായ അനീഷ്, സുജിത്ത് കെ ആർ, സ്റ്റേഷൻ ഓഫീസർ സി ഒ ജോയിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.