- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച രാജലക്ഷ്മി രാജയ്‌ക്കൊപ്പം കൂടിയത് പത്ത് വർഷം മുൻപ്; കുടുംബ വഴക്കിനിടെ രാജലക്ഷ്മിയുടെ കഴുത്തറുക്കമ്പോൾ വീട്ടിലുണ്ടായിരുന്നത് ആറ് വയസ്സുകാരിയായ മകൾ: സംഭവ ശേഷം ഒളിവിൽ പോയ രാജ അറസ്റ്റിൽ
പീരുമേട്: പീരുമേട്ടിൽ കുടുംബ കലഹത്തിനിടെ ഭാര്യയെ കഴുത്തറുത്തുകൊന്ന ശേഷം ഒളിവിൽ പോയ ഭർത്താവ് അറസ്റ്റിൽ. ഭാര്യ രാജലക്ഷ്മി(30)യെ കഴുത്തറുത്തു കൊന്ന സംഭവത്തിൽ ഭർത്താവ് ചന്ദ്രവനം പ്രിയദർശിനി കോളനിയിലെ രാജ(36)യാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയാണ് ഇരുവരും തമ്മിലുള്ള കലഹത്തിനിടെ രാജ ഭാര്യയെ കഴുത്തറുത്തുകൊലപ്പെടുത്തിയത്. സംഭവ ശേഷം രാജ ഒളവിൽ പോവുകയും ചെയ്തു. ഇന്നലെ പുലർച്ചെ നാട്ടുകാരുടെ സഹായത്തോടെ രാജയെ പൊലീസ് പിടികൂടുകയായിരുന്നു.
10 വർഷം മുൻപ് ഭർത്താവിനെയും മകളെയും ഉപേക്ഷിച്ചാണ് രാജലക്ഷ്മി രാജയ്‌ക്കൊപ്പം താമസം തുടങ്ങിയത്. ഇവർക്ക് ആറു വയസ്സുള്ള പെൺകുട്ടിയുണ്ട്. അച്ഛൻ അമ്മയെ കഴുത്തറുത്തുകൊലപ്പെടുത്തുമ്പോൾ ഈ കുട്ടിയാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ഏതാനും ദിവസങ്ങളായി ഇരുവരും സ്വരച്ചേർച്ചയിൽ ആയിരുന്നില്ല കലഹവും പതിവായിരുന്നു.
വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ ചന്ദ്രവനം പ്രിയദർശിനി കോളനിയിൽ ഇന്നലെ രാത്രി 9.30നാണ് സംഭവം. ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുകൂടുന്നതായി രാജയുടെ മാതാവ് അയൽവീട്ടിൽ എത്തി പറഞ്ഞു. അയൽവാസികളുടെ സഹായം തേടുകയും ചെയ്തു.
എന്നാൽ, ദിവസങ്ങളായി ഇവരുടെ വീട്ടിൽ കലഹം പതിവായിരുന്നതിനാൽ സമീപവാസികൾ ഇടപെടാൻ താൽപര്യം കാട്ടിയില്ല. മാതാവ് തിരികെ വീട്ടിൽ എത്തിയപ്പോഴേക്കും കൊലപാതകം നടന്നിരുന്നു. ഇവർ ബഹളം കൂട്ടിയതോടെ ആളുകൾ എത്തി കൊലപാതക വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ