- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡിനെ തുടർന്ന് വിവാഹം മാറ്റിവെച്ചത് മൂന്ന് തവണ; നാലാം തവണ വിവാഹത്തിനൊരുങ്ങിയപ്പോൾ വധുവിന് കോവിഡ്: ഇനി പിന്നോട്ടില്ലെന്ന് വധുവും വരനും തീരുമാനിച്ചപ്പോൾ വിവാഹം നടന്നത് ഇങ്ങനെ
കല്ല്യാണം തീരുമാനിച്ച ശേഷം വിവാഹം മാറ്റിവയ്ക്കുന്നത് തന്നെ പലർക്കും വലിയ സങ്കടമാണ്. എന്നാൽ മൂന്ന് തവണ വിവാഹം മാറ്റി വയ്‌ക്കേണ്ടി വന്നാലോ. കാലിഫോർണിയ സ്വദേശികളായ പാട്രിക് ഡെൽഗാഡോയുടെയും ലൗറൻ ജിംനെസിന്റെയും വിവാഹം കോവിഡിനെ തുടർന്ന് മൂന്ന് തവണയാണ് മാറ്റിവെച്ചത്. എന്നാൽ നാലാം തവണ വിവാഹം അടിപൊളിയാക്കാനൊരുങ്ങിയപ്പോൾ കോവിഡ് വീണ്ടും വില്ലനായി. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞപ്പോഴാണ് വധുവിന് കോവിഡ് സ്ഥിരീകരിച്ചത്.
അതും വിവാഹത്തിന് മൂന്നു ദിവസം മുമ്പ്. വളരെ സങ്കടകരമായ നിമിഷമായിരുന്നു പാട്രിക്കിനും ജിംനെസിനും ഇത്. എന്നാൽ ഇനി കോവിഡ് അല്ല മറ്റെന്ത് പ്രതിസന്ധി വന്നാലും വിവാഹത്തിൽ നിന്നും പിന്നോട്ടില്ല എന്ന് ഇരുവരും തീരുമാനിച്ചു. സുരക്ഷയുറപ്പാക്കി സാമൂഹിക അകലം പാലിച്ച് വിവാഹം നടത്തുകയും ചെയ്തു. വധു ക്വാറന്റൈനിലിരിക്കുന്ന വീട്ടിലെ ജനലിനരുകാണ് വിവാഹ വേദിയായത്.
വിവാഹവേഷം ധരിച്ച് വധു ജനാലയുടെ അടുത്തുവന്നു നിന്നപ്പോൾ വീടിന് പുറത്ത്, ജനാലയുടെ മുമ്പിലായി വരനും സംഘവും. കൈകൾ കോർത്തു പിടിക്കാനാവാത്തതിനാൽ അലങ്കരിച്ച റിബണിന്റെ അറ്റങ്ങൾ പിടിച്ച് ഇരുവരും നിന്നു. തുടർന്ന് ചടങ്ങുകൾ ഒരോന്നോയി പൂർത്തിയാക്കി പൂർത്തിയാക്കി. കോവിഡ് ഫലം വന്നപ്പോൾ താൻ വളരെയധികം വിഷമിച്ചതായും എന്നാൽ പാട്രിക്കിന്റെ പിന്തുണ കരുത്തായെന്നും ലൗറ മാധ്യമങ്ങളോട് പ്രതികരിച്ചു.
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് മൂന്നു തവണ വിവാഹം മാറ്റിവെച്ചിരുന്നു. അതിനാൽ ഇത്തവണ മുന്നോട്ടു പോകാമെന്നു തീരുമാനിക്കുകയായിരുന്നെന്ന് പാട്രിക് പ്രതികരിച്ചു. വ്യത്യസ്തമായ ഈ വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ വൈറലായി.