- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അധികാരത്തിൽ കടിച്ചുതൂങ്ങാൻ ഡോണൾഡ് ട്രംപിന്റെ നീക്കം വീണ്ടും; ജോർജിയയിൽ കള്ളവോട്ടെന്ന് ട്രംപ്; സിഗ്നേച്ചർ വെരിഫിക്കേഷൻ നടത്തണമെന്ന് ജോർജിയ ഗവർണറോട് ട്രംപ്; വിസമ്മതിച്ച് കെംപ്; വാക്പോര് തുടരുന്നു
വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജനവിധി എതിരായിട്ടും അധികാരത്തിൽ കടിച്ചുതൂങ്ങാൻ അവസാനവട്ട നീക്കങ്ങളുമായി ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടി കൈവിട്ട ജോർജിയയിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നും 10,000ലേറെ കള്ള വോട്ടുകൾ ഇവിടെ പോൾചെയ്തുവെന്നും ട്രംപ് ക്യാംപ് ആരോപിച്ചു.
സിഗ്നേച്ചർ ഓഡിറ്റിന് ഉത്തരവിടാൻ ജോർജിയ ഗവർണർ ബ്രയാൻ കെപിനോട് ആവശ്യപ്പെട്ടു. സിഗ്‌നേച്ചർ ഓഡിറ്റ് നടത്തിയാൽ സംസ്ഥാനത്തെ 16 ഇലക്ടറൽ കോളേജ് വോട്ടുകൾ തനിക്ക് അനുകൂലമാകുമെന്നും ട്രംപ് അവകാശപ്പെട്ടു. ആവശ്യമെങ്കിൽ ജോർജിയയിൽ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കി നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്ന് ഗവർണർ ബ്രെയ്ൻ കെംപിനോട് ഫോണിൽ ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം കെംപ് നിരസിച്ചു. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ട്രംപ് അനുകൂലികൾ നിയമപരമായി നീങ്ങിയ ആറ് സംസ്ഥാനങ്ങളിൽ ഒന്നാണ് ജോർജിയ. 18 വർഷത്തിനിടെ ആദ്യമായി ഡെമോക്രാറ്റുകൾ പിടിച്ചെടുത്ത ജോർജിയ തിരിച്ചുപിടിക്കാനുള്ള ട്രംപിന്റെ ഏറ്റവും ഒടുവിലത്തെ നീക്കമാണിത്.
ഫോൺ സംഭാഷണത്തെക്കുറിച്ച് വാഷിങ്ടൺ പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. നേരത്തെയും സമാനമായ ആവശ്യം ട്രംപ് ഉന്നയിച്ചിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡന്റ് വിജയം ഇതുവരെ അംഗീകരിക്കാത്ത റിപ്പബ്ലിക്കൻ പാർട്ടി അണികൾ പങ്കെടുത്ത റാലിയിൽ രൂക്ഷവിമർശനമാണ് ജോർജിയ ഗവർണർ ബ്രയാൻ കെംപിനെതിരെ ട്രംപ് ഉന്നയിച്ചത്. നരകം എന്താണെന്ന് അറിയാമായിരുന്നുവെങ്കിൽ നിലവിലെ അവസ്ഥ കെപിന് എളുപ്പത്തിൽ തടയാൻ കഴിയുമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ജോർജിയ അരിസോണ ഗവർണർമാരാണ് ട്രംപിന്റെ രൂക്ഷവിമർശനത്തിന് വിധേയരായത്.
വോട്ടർമാരുടെ ഒപ്പ് പരിശോധിച്ചിരുന്നെങ്കിൽ കള്ളക്കളി പുറത്തു വരുമായിരുന്നു. അങ്ങനെയെങ്കിൽ തെരഞ്ഞെടുപ്പ് ഫലം തന്നെ മറ്റൊന്നായി മാറിയേനെയെന്ന് പിന്നീട് ട്രംപ് ട്വീറ്റ് ചെയ്തു. വോട്ടുകൾ എണ്ണുന്നതിനുമുമ്പ് സംസ്ഥാനത്തെ ഹാജരാകാത്ത ബാലറ്റ് എൻവലപ്പുകളിലെ ഒപ്പ് പരിശോധന നടത്തണമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. നിയമപരമായ വോട്ടുകൾ കൂടുതൽ ലഭിച്ചത് തനിക്കാണെന്നും
പ്രസിഡന്റ് ട്വീറ്റ് ചെയ്തു.
പ്രവർത്തിപ്പിക്കുക, പ്രചാരണം നടത്തുക, മികച്ച രാഷ്ട്രപതിയാകുക എന്നതാണ് തനിക്ക് ചെയ്യാൻ കഴിയുന്നത്. തെരഞ്ഞെടുപ്പ് കൃത്യതയോടെ നിർവഹിക്കേണ്ടത് സംസ്ഥാന ഭരണകൂടമാണെന്നും ട്രംപ് വ്യക്തമാക്കി. ഈ അനുഭവങ്ങൾ റിപ്പബ്ലിക്കന്മാർ ഇത് ഒരിക്കലും മറക്കില്ലെന്നും ട്വിറ്ററിൽ ട്രംപ് കുറിച്ചു.