മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞു വീണു മരിച്ചതിന്റെ ഞെട്ടൽ മാറാതെ ഗ്രാമവാസികൾ. പാരലൽ കോളജ് അദ്ധ്യാപകനായ ചെട്ടികുളങ്ങര ഈരേഴ തെക്ക് ചെമ്പൊലീൽ കെ.മഹാദേവൻപിള്ള (60) ആണ് അപ്രതീക്ഷിതമായി മരിച്ചത്.

ഞായറാഴ്ച രാത്രി എട്ടരയോടെ വീട്ടിലിരുന്നു തിങ്കളാഴ്ച വിതരണം ചെയ്യേണ്ട സ്ലിപ്പുകൾ എഴുതുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മരണം സംഭവിച്ചു.