കുമരകം: അപ്രതീക്ഷിതമായി ഭാഗ്യ ദേവത പടികടന്നെത്തിയതിന്റെ സന്തോഷത്തിലാണ് മത്സ്യ തൊഴിലാളിയായ യുവാവ്. ജീവിത പ്രാരാബ്ദങ്ങൾക്കിടയിലാണ് സാജു പോളിനെ തേടി ഭാഗ്യ ദേവത എത്തിയത്. കഴിഞ്ഞ ദിവസം നറുക്കെടുപ്പു നടന്ന കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് നസ്രത്ത് പള്ളിക്കു സമീപം തോപ്പിൽ സാജു പോളിനെ തേടി എത്തിയത്.

സാജു എടുത്ത കെ.എഫ് 221819 നമ്പറിലുള്ള ലോട്ടറിക്കാണു സമ്മാനം ലഭിച്ചത്. ചന്തക്കവലയിൽ ലോട്ടറി വിൽക്കുന്ന ബാബുവിന്റെ കയ്യിൽ നിന്നാണു സാജു ലോട്ടറി ടിക്കറ്റ് വാങ്ങിയത്.