- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളൊരു ഇമെയിൽ അക്കൗണ്ട് ഉടമയാണോ? കരുതൽ എടുത്തില്ലെങ്കിൽ നിങ്ങളുടെ ഇൻബോക്സിലെ ഇമെയിലുകളും ഗൂഗിൾ ഡ്രൈവിലെ ഫയലുകളും നഷ്ടപ്പെടും; ഏറ്റവും പുതിയ നിയമങ്ങൾ പാലിക്കണമെന്ന മുന്നറിയിപ്പുമായി 'ഗൂഗിൾ'
കാലിഫോർണിയ: ഏറ്റവും പുതിയ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ Gmail, Google ഫോട്ടോകൾ, Google ഡ്രൈവ് ഉള്ളടക്കം എന്നിവ ഇല്ലാതാക്കാുമെന്ന് ഉപയോക്താക്കൾക്ക് ഗൂഗിളിന്റെ മുന്നറിയിപ്പ്. രണ്ട് വർഷമായി അക്കൗണ്ടുകൾ ഉപയോഗിച്ചിട്ടില്ലെങ്കിൽ ഉള്ളടക്കം നീക്കം ചെയ്യപ്പെടും. സ്റ്റോറേജ് പരിധി സംബന്ധിച്ച നിബന്ധനകൾ പാലിക്കാത്തവർക്കും ഫയലുകൾ അടക്കമുള്ള ഉള്ളടക്കം നഷ്ടമാകും.
ഗൂഗിളിന്റെ പുതിയ സ്റ്റോറേജ് നയങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കും. Gmail, Google ഡ്രൈവ് (Google ഡോക്സ്, ഷീറ്റുകൾ, സ്ലൈഡുകൾ, ഡ്രോയിംഗുകൾ, ഫോമുകൾ, ജാംബോർഡ് ഫയലുകൾ എന്നിവയുൾപ്പെടെ കർശന നിയന്ത്രണത്തിന്റെ പരിധിയിലാകും.
മാറ്റങ്ങൾ പാലിക്കാത്തവർക്ക് അവരുടെ സ്വകാര്യ ഉള്ളടക്കം Google സെർവറുകളിൽ നിന്നും ഇല്ലാതാകും. എന്നാൽ ഉള്ളടക്കം നീക്കംചെയ്യുന്നതിന് മുമ്പ് അറിയിപ്പ് നൽകുമെന്നും ഗൂഗിൾ വ്യക്തമാക്കുന്നു. 2023 ജൂൺ 21 മുതൽ നിയന്ത്രണം കർശനായി നടപ്പാക്കും. സ്റ്റോറേജ് ക്വാട്ട കൃത്യമായി പാലിക്കുന്നവർക്ക് നിയന്ത്രണം ബാധകമാകില്ല. നിലവിൽ നാല് ട്രില്യണിലധികം ഫോട്ടോകളാണ് Google ഫോട്ടോകളിൽ സംഭരിച്ചിരിക്കുന്നത്.
ഓരോ ആഴ്ചയും 28 ബില്ല്യൺ പുതിയ ഫോട്ടോകളും വീഡിയോകളും അപ്ലോഡുചെയ്യുന്നുണ്ട്. സെർവറുകൾ വിപുലമാക്കിയും സ്റ്റോറേജ് പരിധി ഉയർത്തിയും മികച്ച സേവനം ലഭ്യമാക്കുമെന്ന് ഗൂഗിൾ ഉറപ്പുനൽകുന്നുണ്ട്. ഫോട്ടോകൾ ഭാവിയിലേക്ക് സൂക്ഷിക്കുന്നതിന് മികച്ച സേവനങ്ങൾ ഉപഭോക്താക്കൾക്ക് തുടർന്നും ലഭ്യമാക്കുമെന്നും ഗൂഗിൾ അധികൃതർ വ്യക്തമാക്കി.