- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമൂഹം വിദ്യാസമ്പന്നമായിട്ടും സ്ത്രീസുരക്ഷ ഗുരുതരമായ വെല്ലുവിളി നേരിടുന്നു;ജസ്റ്റിസ്. സി.കെ.അബ്ദുൾ റഹിം

തൃപ്പൂണിത്തുറ : സമൂഹം വിദ്യാഭ്യാസ പരമായി ഉയർന്നിട്ടും സ്ത്രീസുരക്ഷ കൂടുതൽ വെല്ലുവിളി നേരിടുകയാണെന്ന് ജസ്റ്റിസ് സി.കെ.അബ്ദുൾ റഹിം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലായിരു ന്നതിനേക്കാൾ കൂടുതൽ അതിക്രമങ്ങൾ സ്ത്രീകൾ നേരിടുന്നത് സമൂഹം വിദ്യാസമ്പന്നമായതിനു ശേഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ കാലങ്ങളിൽ സ്ത്രീകളെ ഉപദ്രവിക്കുന്നവരെ അധ: മന്മാരായി കണക്കാക്കിയിരുന്നു. ഇന്ന് പ്രസ്തുത കാഴ്ചപ്പാടിനു പോലും മാറ്റം വന്നിരിക്കുന്ന, സാംസ്‌കാരികമായി അധ:പതിച്ച സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുട്ടികൾക്കും സ്ത്രീകൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് അറുതി വരുത്തുക, കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കുക, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം തടയുക എന്നീ ഡിമാൻഡുകൾ ഉന്നയിച്ചുകൊണ്ട് സ്ത്രീ സുരക്ഷാ സമിതി ഓൺലൈനിൽ സംഘടിപ്പിച്ച എറണാകുളം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീ സുരക്ഷാ സമിതി സംസ്ഥാന പ്രസിഡന്റ് ഡോക്ടർ വിൻസന്റ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. സ്ത്രീ സുരക്ഷാ സമിതി ലീഗൽ സെൽ കൺവീനർ അഡ്വക്കേറ്റ് എം.എ.ബിന്ദു മുഖ്യപ്രഭാഷണം നടത്തി. എം.കെ.ഉഷ (സ്ത്രീ സുരക്ഷാ സമിതി, ജില്ലാ സെക്രട്ടറി)കെ.പി.ശാന്തകുമാരി ( ജില്ലാ വൈസ്പ്രസിഡന്റ്, സ്ത്രീ സുരക്ഷാസമിതി)ഷാജിത നൗഷാദ് ( സംസ്ഥാന ട്രഷറർ , എൽ.എൻ.എസ്. വനിതാ വിഭാഗം )
റജീന.എ
(മഹിളാ സാംസ്കാരിക സംഘടന)
വിലാസിനി.കെ.കെ.
(പ്രസിഡന്റ്,സീനിയർ സിറ്റിസൺ ഫോറം , കാഞ്ഞിരമറ്റം)
കദീജ.വി എസ് ( എം.ജി.എം സ്റ്റേറ്റ് വൈസ് പ്രസിഡന്റ് )
മോഹൻ കുമാർ എൻ.ആർ
( സംസ്ഥാന കോ- ഓർഡിനേറ്റർ, കേരള മദ്യവിരുദ്ധ ജനകീയ മുന്നണി )
രാഗിണി കെ.വി. ( ജില്ലാ കമ്മിറ്റിയംഗം സ്ത്രീസുരക്ഷാസമിതി) തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്ത നൽകുന്നത് :
എം.കെ.ഉഷ, എറണാകുളം ജില്ലാ സെക്രട്ടറി, സ്ത്രീ സുരക്ഷാ സമിതി .
ഫോൺ : 9744386841

