ശ്രീകൃഷ്ണജയന്തിക്ക് ബാലഗോകുലത്തിന്റെ പരിപാടികളിൽ സജീവമായി സങ്കിണിപ്പട്ടം നേടിയ അനുശ്രീ ഇക്കുറി ബിജെപിയല്ല. തിരഞ്ഞെടുപ്പ് വന്നപ്പോൾ കോൺഗ്രസിലേക്ക് ചുവടുമാറ്റിയിരിക്കുകയാണ് താരം. സുഹൃത്തിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയാണ് അനുശ്രീ ഇത്തവണ കോൺഗ്രസുകാരി എന്ന വിളിപ്പേര് നേടിയിരിക്കുന്നത്. പത്തനംതിട്ടയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും തന്റെ സുഹൃത്തുമായ റിനോയ് വർഗീസിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിലാണ് അനുശ്രീ സജീവമായത്.

പത്തനംതിട്ട ചെന്നീർക്കര പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയാണ് റിനോയ് വർഗീസ്. വളരെക്കാലമായി റിനോയിയുമായുള്ള സൗഹൃദത്തെ തുടർന്നാണ് അനുശ്രീ റിനോയ്ക്ക് വേണ്ടി കോൺഗ്രസിന്റെ പ്രചാരകയായത്. കോൺഗ്രസ് കുടുംബ സംഗമത്തിൽ പങ്കെടുത്ത അനുശ്രീ റിനോയ്ക്ക് വേണ്ടി സോഷ്യൽ മീഡിയ വഴിയും തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് കുടുംബ സംഗമത്തിന് അനുശ്രീ എത്തിയതോടെ താരത്തെ കാണാനും സെൽഫി എടുക്കാനും നാട്ടുകാർ ഒത്തുകൂടി.

റിനോയ് ജയിച്ചാൽ നാടിന് വേണ്ടി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ തീർച്ചയായും ചെയ്യുമെന്ന പൂർണവിശ്വാസം തനിക്കുണ്ടെന്നും എല്ലാ യുഡിഎഫ് സ്ഥാനാർത്ഥികൾക്കും താൻ വിജയാശംസ നേരുന്നതായും അനുശ്രീ പ്രസംഗത്തിനിടെ പറഞ്ഞു. കുടുംബസംഗമത്തിന് താരം എത്തിയതോടെ നാട്ടുകാരും അനുശ്രീക്കൊപ്പം സെൽഫിയെടുക്കാൻ ഒത്തുകൂടി.

രാഷ്ട്രീയ പരിപാടികളിൽ പോയി പരിചയമില്ല. ഇന്ന് ഇവിടെ വന്നതിന്റെ കാരണം റിനോയ് ചേട്ടൻ തന്നെയാണ്. വളരെ സന്തോഷം. ഒരുപാട് വർഷമായി വ്യക്തിപരമായി അറിയാവുന്ന സുഹൃത്ത് ഇവിടെ വരെ എത്തിയതിൽ അതിേലറെ സന്തോഷിക്കുന്ന സുഹൃത്താണ് ഞാൻ. രാഷ്ട്രീയം പറയുന്ന വേദികളിൽ പോകാറില്ല, കാരണം അവിടെ പറയുന്ന കാര്യങ്ങൾ വേറെ രീതിയിലാകും പലരും വ്യാഖ്യാനിക്കുക. പക്ഷേ ഈ പരിപാടിക്ക് വരണമെന്ന് തോന്നി. അത് അദ്ദേഹത്തെ പൊക്കിപ്പറയാനായിരിക്കും എന്നുതോന്നുന്നു.'അനുശ്രീ പറയുന്നു.

'റിനോയ് ചേട്ടൻ തിരഞ്ഞെടുപ്പിൽ നിൽക്കുന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ മനസിൽ വേറെ ആശങ്കകളൊന്നും ഇല്ലായിരുന്നു. ഇദ്ദേഹം നിന്നാൽ പിന്നെ മറ്റാരും ജയിക്കില്ലെന്ന് തന്നെയാണ് തോന്നുന്നത്. പണ്ടേ തമാശയ്ക്ക് ചോദിച്ചിട്ടുണ്ട്, നിങ്ങൾക്ക് ഇലക്ഷനു വല്ലോം നിന്നു കൂടെ എന്ന്. എന്തായാലും അത് സംഭവിച്ചു.'അനുശ്രീ പറഞ്ഞു.

എന്തായാലും അനുശ്രീ എത്തിയതോടെ റിനോയ് യുടെ തിരഞ്ഞെടുപ്പ് പ്രചരണം പൊടിപൊടിച്ചു. ഇതോടെ ബിജെപി വിട്ട് അനുശ്രീ കോൺഗ്രസിലേക്ക് ചേക്കേറി എന്ന പുതിയ വിവാദത്തിനും തിരി തെളിഞ്ഞു. വർഷങ്ങളായി സങ്കിണിയെന്ന വിളിപ്പെര് കേൾക്കുന്നതിനിടയിലാണ് അനുശ്രീ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പരിപാടിയിലെത്തി ആ വിളിപ്പേർ തിരുത്തി കുറിച്ചത്. നാട്ടിലെ ശ്രീ കൃഷ്ണജയന്തി ആഘോഷത്തിൽ എള്‌ലാ വർഷവും അനുശ്രീ പങ്കെടുക്കുകയും ഭാരതാംബയുടെ വേഷത്തിൽ എത്തുകയും ചെയ്യാറുണ്ട്. ഇതോടെയാണ് അനുശ്രീ ബിജെപിക്കാരിയാണെന്ന അഭ്യൂഹം പരന്നതും സങ്കിണി എന്ന വിളിപ്പേര് മേടിച്ചതും.

എന്നാൽ തന്റെ നാട്ടിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ ചെറുപ്പം മുതൽക്കേ താൻ പങ്കെടുക്കാറുണ്ടെന്നും അതിൽ രാഷ്ട്രീയമില്ലെന്നും ആയിരുന്നു അനുശ്രീ പറഞ്ഞിരുന്നത്. ഇത് ഊട്ടി ഉറപ്പിക്കും വിധത്തിലാണ് ഇത്തവണ തന്റെ സുഹൃത്തായ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രചരണത്തിന് അനുശ്രീ എത്തിയത്.