- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ആ പോരാട്ടത്തിൽ വിജയം കണ്ട് അശ്വതി; വൈകല്യങ്ങളെ അതിജീവിച്ച മിടുമിടുക്കിക്ക് ഇനി ധൈര്യമായി എംബിബിഎസ് പഠനം തുടരാം: നീറ്റ് പരീക്ഷയിൽ വിജയം കണ്ട അശ്വതി ഇനി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക്
മലപ്പുറം: വൈകല്യത്തിന്റെ പേരിൽ എംബിബിഎസ് പഠനത്തിന് അനുമതി നിഷേധിക്കപ്പെട്ട അശ്വതിക്ക് ഇനി ധൈര്യമായി പഠനം തുടരാം. മെഡിക്കൽ ബോർഡ് വിലക്കിയപ്പോൾ അശ്വതിക്ക് പഠനം തുടരാൻ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് ഹൈക്കോടതി. വലതു കൈക്കു സ്വാധീനക്കുറവുണ്ടെന്ന പേരിലാണ് കരുവാരകുണ്ട് കക്കറ സ്വദേശിനി പി.അശ്വതിയുടെ എംബിബിഎസ് പ്രവേശനത്തിനുള്ള അനുമതി തിരുവനന്തപുരം മെഡിക്കൽ കോളജിലെ മെഡിക്കൽ ബോർഡ് തടഞ്ഞത്.
ഇതിനെതിരെ അശ്വതി സമർപ്പിച്ച ഹർജിയിലാണു കോടതി ഇടപെടൽ. സെറിബ്രൽ പാൾസി രോഗബാധിതയാണ് അശ്വതി. എംബിബിഎസ് പ്രവേശനത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നതിനാൽ മറ്റൊരു മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് തേടാൻ സാഹചര്യമില്ലെന്നു വിലയിരുത്തിയ ഹൈക്കോടതി വിദ്യാർത്ഥിനിക്കു പ്രവേശനം നൽകാൻ മഞ്ചേരി മെഡിക്കൽ കോളജ് പ്രിൻസിപ്പലിനു നിർദ്ദേശം നൽകി. നീറ്റ് പരീക്ഷയിൽ പ്രത്യേക പരിഗണനാ വിഭാഗത്തിൽ 556-ാം റാങ്കാണ് മലപ്പുറം കരുവാരകുണ്ട് സ്വദേശിനി അശ്വതി നേടിയത്.