- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആണവ ശാസ്ത്രജ്ഞന്റേത് നിർമ്മിത ബുദ്ധി ഉപയോഗിച്ച് നടത്തിയ കൊല; സാറ്റലൈറ്റ് നിയന്ത്രിത മെഷിൻ ഗൺ ഉപയോഗിച്ചു; മുഖത്തേക്ക് 13 തവണ വെടിയുതിർത്തെന്നും ഇറാൻ
ടെഹ്റാൻ: ഇറാൻ ആണവ ശാസ്ത്രജ്ഞൻ മൊഹ്സിൻ ഫഖ്രിസാദെയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആസൂത്രിതമായി സാറ്റലൈറ്റ് നിയന്ത്രിത മെഷീൻ ഗൺ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് ഇറാൻ ആരോപിച്ചു. നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന സാറ്റലൈറ്റ് കൺട്രോൾ മെഷീൻ ഗൺ ആണ് ഇതിനായി ഉപയോഗിച്ചത്.
നവംബർ 27 നാണ് ഇറാന്റെ ആണവ പദ്ധതികളുടെ പിതാവെന്ന് അറിയപ്പെടുന്ന ഫഖ്രിസാദെ കൊല്ലപ്പെട്ടത്. ഇറാൻ തലസ്ഥാനമായ ടെഹ്‌റാന് പുറത്ത് ദേശീയപാതയിൽ കാവൽക്കാരുടെ സുരക്ഷയിൽ സഞ്ചരിക്കവേയാണ് മൊഹ്സിൻ ഫഖ്രിസാദെ ആക്രമിക്കപ്പെട്ടത്. ഫഖ്രിസാദെയുടെ മുഖത്തേക്ക് മെഷീൻഗൺ സൂം ചെയ്ത് 13 റൗണ്ട് വെടി യുതിർക്കുകയായിരുന്നുവെന്ന് റെവല്യൂഷിനറി ഗാർഡ് ഡെപ്യൂട്ടി കമാൻഡർ റിയർ അഡ്‌മിറൽ അലി ഫഡവി പറഞ്ഞു.
ഒരു നിസ്സാൻ പിക്കപ്പ് വാനിൽ മെഷീൻ ഗൺ സ്ഥാപിക്കുകയും ഫഖ്രിസാദെയുടെ മുഖം മാത്രം ഫോക്കസ് ചെയ്യുകയുമായിരുന്നുവെന്ന് അലി ഫഡവി വാർത്താ ഏജൻസിയോട് പറഞ്ഞു. 25 സെന്റിമീറ്റർ മാത്രം അകലെയായി അദ്ദേഹത്തിന്റെ ഭാര്യയുണ്ടായിരുന്നെങ്കിലും അവർക്ക് നേരെ വെടിയുതിർത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപഗ്രഹം വഴി ഓൺലൈനായാണ് മെഷീൻ ഗൺ നിയന്ത്രിച്ചതെന്നും നൂതന ക്യാമറയും നിർമ്മിത ബുദ്ധിയും ഉപയോഗിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഫഖ്രിസാദെയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നാലു വട്ടം വെടിയേറ്റതായും അലി ഫഡവി പറഞ്ഞു.
സംഭവത്തിൽ ഇസ്രയേലിനെ കുറ്റപ്പെടുത്തിയ ഇറാൻ, പ്രതിപക്ഷ ഗ്രൂപ്പായ പീപ്പിൾസ് മുജാഹിദ്ദീൻ ഓഫ് ഇറാന് കൊലപാതകത്തിൽ പങ്കുള്ളതായും ആരോപിച്ചിരുന്നു. സംഭവസ്ഥലത്തുനിന്ന് ഇസ്രയേലിൽ നിർമ്മിച്ച ആയുധങ്ങൾ കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.