- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിത്യനും ശ്വേതയും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് പത്ത് വർഷം; ഇരുവരും പ്രണയത്തിലാന്നെന്ന് അറിഞ്ഞിരുന്നില്ല: മകന്റെ വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് ഉദിത് നാരായണൻ
അടുത്തിടെയാണ് ബോളിവുഡ് പിന്നണി ഗായകൻ ഉദിത് നാരായണന്റെ മകനും ഗായകനുമായ ആദിത്യ നാരായണന്റെ വിവാഹം നടന്നത്. അഭിനേത്രി ശ്വേതാ അഗർവാളാണ് ആദിത്യന്റെ നല്ലപാതിയായത്. ഇപ്പോൾ മകന്റെ പ്രണയ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഉദിത് നാരായണൻ പത്തു വർഷത്തെ നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നായതെന്ന് ഇപ്പോൾ ഉദിത് നാരായണൻ വ്യക്തമാക്കുന്നു. എന്നാൽ ഇവരുടെ പ്രണയബന്ധത്തെക്കുറിച്ച് തനിക്കറിയില്ലായിരുന്നു.
'ആദിത്യനും ശ്വേതയും കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഒരുമിച്ചാണ് ജീവിക്കുന്നത്. എന്നാൽ അവർ പ്രണയത്തിലായിരുന്നുവെന്ന് അറിയില്ലായിരുന്നെന്നും താരം വെളിപ്പെടുത്തി. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമായിരുന്നു എന്നാണ് കരുതിയിരുന്നത്. എപ്പോൾ മുതലാണ് അവർ പ്രണയിച്ചു തുടങ്ങിയതെന്നും അറിയില്ല. പത്ത് വർഷമായി ലിവ് ഇൻ റിലേഷനിൽ ആയിരുന്നെങ്കിലും ഇപ്പോഴാണ് വിവാഹം നടത്താനുള്ള ഉചിതമായ സമയമായത്. ദേശീയ മാധ്യമത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മകന്റെ പ്രണയ കഥ ഉദിത് നാരായണൻ തുറന്നു പറഞ്ഞത്.
ആകെയുള്ളത് ഒരു മകൻ മാത്രമാണ്. അതുകൊണ്ട് തന്നെ വലിയ ആഘോഷമായി മകന്റെ വിവാഹം നടത്തണമെന്നായിരുന്നു ആഗ്രഹം. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ എല്ലാ ആഘോഷങ്ങളും ഒഴിവാക്കേണ്ടി വന്നു. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഈ മഹാമാരി അവസാനിച്ചതിനു ശേഷം ആദിത്യന്റെ വിവാഹം നടത്താമെന്നായിരുന്നു പദ്ധതിയിട്ടത്. എന്നാൽ ആദിത്യയ്ക്കും ശ്വേതയുടെ വീട്ടുകാർക്കും വിവാഹം എത്രയും വേഗം നടത്തണമെന്നു തന്നെയായിരുന്നു ആഗ്രഹം. അങ്ങനെയാണ് നിയന്ത്രണങ്ങൾക്കിടയിലും വിവാഹം നടത്തിയത്'. ഉദിത് നാരായണൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബോളിവുഡിലെ പ്രമുഖ താരങ്ങളെയുമുൾപ്പെടെ ആദിത്യയുടെ വിവാഹത്തിനു ക്ഷണിച്ചെന്ന കാര്യം ഉദിത് നാരായണൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അടുത്ത ബന്ധുക്കൾക്കു മാത്രമേ വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചുള്ളു. പ്രധാനമന്ത്രിയും അമിതാഭ് ബച്ചനും നവദമ്പതികൾക്ക് ആശംസകൾ നേർന്ന് കത്തുകൾ അയച്ചിരുന്നു.